9 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഇന്ത്യക്കാരന് തടവ്
ലണ്ടന്‍: ഒമ്പതു വയസുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇന്ത്യക്കാരന് ആറു വര്‍ഷത്തെ തടവ് ശിക്ഷ.
അനധികൃത കുടിയേറ്റക്കാരനായ മേജര്‍ സിംഗ് (44) എന്നയാളെയാണ് ലെസ്റ്റര്‍ ക്രൗണ്‍ കോടതി ശിക്ഷിച്ചത്.
ശിക്ഷാ കാലാവധി കഴിഞ്ഞാലുടന്‍ ഇയാളെ ഇന്ത്യയിലേക്ക് തിരിച്ചയക്കാനും കോടതി ഉത്തരവിട്ടുണ്ട്. 2007 സെപ്‌റ്റംബര്‍ 27നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന മേജര്‍ സിംഗ് പെണ്‍കുട്ടിയെ ഇടവഴിയില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു.
ബാലികയെ പീഡിപ്പിക്കുന്നത് കണ്ട് ഇതു വഴി വന്ന യുവാക്കള്‍ ഇയാളെ മര്‍ദ്ദിക്കുകയും ചെയ്‌തിരുന്നു. അമിത മദ്യപിച്ചതാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്നും ഇനി മേലില്‍ ആവര്‍ത്തിയ്‌ക്കില്ലെന്നും മേജര്‍ സിംഗ് കോടതിയില്‍ പറഞ്ഞു.
എന്നാല്‍ മേജറിന്റെ മാപ്പപേക്ഷ കോടതി സ്വീകരിക്കാന്‍ തയ്യാറായില്ല. പെണ്‍കുട്ടിയുടെ ജീവിതത്തിലെ നിഷ്‌കളങ്കത സംഭവത്തിലൂടെ ഇയാള്‍ തകര്‍ത്തെന്ന് കോടതി നീരിക്ഷിച്ചു.












Click it and Unblock the Notifications