എടിഎം സേവനം സൗജന്യമാക്കുന്നു
ദില്ലി: മറ്റു ബാങ്കുകളുടെ കാര്‍ഡ് ഉപയോഗിച്ച് എടിഎം കൗണ്ടറുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് സര്‍വ്വീസ് ചാര്‍ജ് ഈടാക്കരുതെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദ്ദേശം നല്‍കി.
ഏത് ബാങ്കിന്റെയും കാര്‍ഡ് ഉപയോഗിച്ച് ഏത് എടിഎമ്മില്‍ നിന്നും സര്‍വ്വീസ് ചാര്‍ജ് നല്‍കാതെ പണം പിന്‍വലിക്കാനും അക്കൗണ്ട് ബാലന്‍സ് അറിയാനും സൗകര്യമുണ്ടാക്കാനാണ് റിവസവ്വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ നിര്‍ദ്ദേശം.
ഇപ്പോള്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് ചില ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് മാത്രമേ സൗജന്യമായി പണം പിന്‍വലിക്കാന്‍ കഴിയുന്നുള്ളു. മറ്റു ബാങ്കുന്റെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചാല്‍ 57 രൂപവരെ സര്‍വ്വീസ് ചാര്‍ജ് നല്‍കണം. ഈ ചാര്‍ജ് ഈടാക്കരുതെന്നാണ് ആര്‍ബിഐ ഇറക്കിയ ഉത്തരവില്‍ പറയുന്നത്.
മാര്‍ച്ച് 31നകം തീരുമാനം നടപ്പാക്കാനാണ് നിര്‍ദ്ദേശം. എന്നാല്‍ മറ്റ് എടിഎമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കല്‍ അക്കൗണ്ട് ബാലന്‍സ് പരിശോധന എന്നിവ ഒഴികെയുള്ള മറ്റു സേവനങ്ങള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ 20 രൂപ നല്‍കേണ്ടിവരും.
2009 ഏപ്രിലിനകം ഇതും നിര്‍ത്തലാക്കാനാണ് ആര്‍ബിഐയുടെ ശ്രമം. യുകെ, ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ഉപയോഗം പൂര്‍ണ്ണമായും സൗജന്യമാണ്. ഇന്ത്യയിലും ഇത് യാഥാര്‍ത്ഥ്യമാക്കുകയാണ് ആര്‍ബിഐയുടെ ലക്ഷ്യം.












Click it and Unblock the Notifications