ജോധ അക്‌ബര്‍ പ്രദര്‍ശനത്തിനിടെ സ്‌ഫോടനം
മുംബൈ: ചരിത്ര സിനിമയായ ജോധ അക്‌ബറിന്റെ പ്രദര്‍ശനത്തിനിടെ തിയറ്ററില്‍ പൊട്ടിത്തെറി. നവിമുംബൈയിലെ പന്‍വേലില്‍ സിനി രാജ് തിയേറ്ററില് ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് ജോധ അക്‌ബറിന്റെ പ്രദര്‍ശനത്തിനിടെ പൊട്ടിത്തെറിയുണ്ടായത്.
സാമൂഹിക വിരുദ്ധര്‍ പടക്കങ്ങളടങ്ങിയ ബാഗ് സീറ്റിനടിയില്‍ ഒളിപ്പിച്ചുവച്ചിരുന്നു. ഇതാണ് സ്‌ഫോടനത്തിനിടയാക്കിയതെന്ന് പൊലീസ് അറിയിച്ചു. സീറ്റിന് കേടുപാടുണ്ടായെന്നതല്ലാതെ ആര്‍ക്കും പരിക്കോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
പടത്തിന്റെ ഇടവേളയിലുണ്ടായ സ്‌ഫോടനം തിയറ്ററിനകത്ത് പരിഭ്രാന്തി പരത്തി. അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ച സ്‌ഫോടക വസ്‌തുക്കളാണ് സീറ്റിനടയില്‍ സൂക്ഷിച്ചിരുന്നതെന്നാണ് കരുതുന്നത്.
ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ വളച്ചൊടിക്കുന്നുവന്ന പേരില്‍ രജപുത്ര വിഭാഗങ്ങല്‍ സിനിമയ്‌ക്കെതിരെ രംഗത്തുവന്നിരുന്നുവെങ്കിലും അതുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമായിട്ടില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications