സുരക്ഷ: മുംബൈ കോളജുകളില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് കാമറകള്‍
മുംബൈ: മുംബൈയിലെ മിക്ക കോളജുകളിലെയും വിദ്യാര്‍ത്ഥികള്‍ ആകെ കുടുങ്ങിയിരിക്കുകയാണ്. ഇനി പതിവുപോലെ ക്ലാസില്‍ നിന്നും മുങ്ങി കറങ്ങിനടക്കാനും തമാശകള്‍ ഒപ്പിക്കാനും കഴിയില്ല.
എല്ലാ സമയത്തും എല്ലാവരും നിരീക്ഷിക്കപ്പെടുകയാണ്. ഒന്നനങ്ങുന്നതും എന്തെങ്കിലും പറയുന്നതും എന്നുവേണ്ട എല്ലാം ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുന്നു. ബോംബ് ഭീഷണി, തീവ്രവാദ ഭീഷണി തുടങ്ങിയ സുരക്ഷാ പ്രശ്നങ്ങളെത്തുടര്‍ന്നാണ് കോളെജുകിളിലെല്ലാം ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി ഘടിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
കഴിഞ്ഞയാഴ്ച സെന്റ് സേവിയേഴ്സ് കോളെജിലെ ക്ലാസ്സ് മുറികളിലെല്ലാം ഇത്തരം ടിവി കാമറകള്‍ ഘടിപ്പിക്കുകയും ചെയ്തു. സെന്റ് സേവ്യേഴ്സ് കോളെജിനെ മാതൃകയാക്കി വില്‍സണ്‍ കോളെജ്, നര്‍സീ മന്ജീ കോളെജ് എന്നിവയും ക്ലാസ് മുറികളില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് കാമറകള്‍ ഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
വ്യാജ ഭീഷണിസന്ദേശങ്ങള്‍ കണ്ടുപിടിക്കുന്നതിനായി സേവ്യേഴ്സ് കോളെജില്‍ കാളര്‍ ഐഡികള്‍ ഘടിപ്പിച്ച ഫോണുകളും സ്ഥാപിച്ചു കഴിഞ്ഞു. ഇനി എവിടെനിന്നും സന്ദേശം വന്നാലും ആ നമ്പറുകളും നിരീക്ഷിക്കപ്പെടും.
ഇത്തരം സംവിധാനമുള്ളപ്പോള്‍ തങ്ങള്‍ എപ്പോഴും നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന ബോധം വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും ഉണ്ടാകും ഇതുകൊണ്ടുതന്നെ ഒരുവിധം പ്രശ്നങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ കഴിയും സെന്റ് സേവ്യേഴ്സിലെ പ്രിന്‍സിപ്പല്‍ പറയുന്നു.
ചില വിദ്യാര്‍ത്ഥികള്‍ ഇതിനെ സ്വാഗതം ചെയ്യുമ്പോള്‍ ഒരു കൂട്ടം പേര് ഇതിനെതിരെ ശബ്ദമുയര്‍ത്തുകയാണ്. സുരക്ഷ വര്‍ധിപ്പിക്കുമെങ്കിലും ഇത് പണത്തിന്റെ ദുര്‍വിനിയോഗമാണെന്നാണ് മറ്റൊരു കൂട്ടര് പറയുന്നത്.
സുരക്ഷാ ഭീഷണികള്‍ക്കും തീവ്രവാദികള്‍ക്കുമെതിരെ സദാസമയവും ജാഗരൂകരാകേണ്ട ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത്തരം ഒരു ചുവടുവെയ്പ് സ്വാഗതാര്‍ഹമാണെന്നും അഭിപ്രായങ്ങളുണ്ട്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications