കടക്കെണിയിലായ പിതാവ് മകളെ 7 ലക്ഷത്തിന് വിറ്റു
സൗരാഷ്ട്ര: കടക്കെണിയിലായ പിതാവ് ആറുവയസ്സുകാരി മകളെ ഏഴു ലക്ഷം രൂപയ്‌ക്ക് മറ്റൊരാള്‍ക്ക് വിറ്റു.
അഞ്ചു ലക്ഷം രൂപ വിലയുള്ള ഒരു കടയും പണമായി രണ്ടുലക്ഷം രൂപയുമാണ് മുപ്പത്തിയെട്ടുകാരനായ പിതാവിന് മകളെ വിറ്റപ്പോള്‍ കിട്ടിയത്.
ഇവിടെ സ്‌ത്രീപുരുഷ അനുപാതം കുറവായതിനാല്‍ വിവാഹത്തിനായി ആണ്‍കുട്ടികളുള്ള വീട്ടുകാര്‍ പെണ്‍കുട്ടികളെ വിലകൊടുത്ത് വാങ്ങുന്നത് പതിവായിരിക്കുകയാണ്.
വില്‍പനക്കരാര്‍ പ്രകാരം ആറുവയസ്സുകാരിയ്‌ക്ക് 13 വയസ്സാകുന്നതുവരെ സ്വന്തം അച്ഛനമ്മമാരോടൊപ്പം ജീവിക്കാം. അതുകഴിഞ്ഞാല്‍ തന്നെ വാങ്ങിയ പുരുഷന്റെ വീട്ടുകാര്‍ക്കൊപ്പമാണ് അവള്‍ ജീവിക്കേണ്ടത്. പിന്നീട് പെണ്‍കുട്ടിയ്‌ക്ക് 18 വയസ്സു തികയുമ്പോള്‍ ഇവരുടെ വിവാഹം നടത്തും.
വില്‍പനയെത്തുടര്‍ന്ന് പെണ്‍കുട്ടിയും എട്ടുവയസ്സുള്ള ആണ്‍കുട്ടിയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിട്ടുണ്ടത്രേ. ആര്‍ഭാഢ ജീവിതത്തെത്തുടര്‍ന്നാണത്രേ പെണ്‍കുട്ടിയുടെ പിതാവിന് സ്വന്തം സ്വത്തുക്കള്‍ നഷ്ടമായത്.
ഇയാളുടെ നിലയറിഞ്ഞ് അതേ സമുദായത്തില്‍ നിന്നുള്ള ഒരാള്‍ ഭാവിയില്‍ തന്റെ മകന് വിവാഹം ചെയ്യാനായി ഇായാളുടെ മകള്‍ക്ക് വിലപറയുകയും കടങ്ങള്‍ വീട്ടിക്കൊള്ളാമെന്ന് വാക്കുനല്‍കുകയുമായിരുന്നുവത്രേ.












Click it and Unblock the Notifications