കമാന്റോകള്‍ നാല്‌പതുകാരിയെ മാനഭംഗപ്പെടുത്തി
ദില്ലി: ഹരിയാന പൊലീസ് കമാന്റോകള്‍ മാനഭംഗപ്പെടുത്തിയതായി യുവതിയുടെ ആരോപണം. നാല്‍പതുവയസ്സുള്ള സ്‌ത്രീയാണ് പഞ്ചാബ്-ഹരിയാന രാജ് ഭവനില്‍ ഡ്യൂട്ടിയിലുള്ള കമാന്റോകള്‍ക്കെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ചിരിക്കുന്നത്.
സഞ്ചിരിച്ചുകൊണ്ടിരുന്ന ഓട്ടോറിക്ഷ കൈകാണിച്ച് നിര്‍ത്തി അതില്‍ നിന്നും ബലമായി പിടിച്ചിറക്കിയാണത്രേ ഗവര്‍ണറുടെ സുരക്ഷാ ഉദ്യോഗസ്ഥരായ കമാന്റോകള്‍ സ്‌ത്രീയെ മാനഭംഗപ്പെടുത്തിയത്.
ഇവരുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയയും ഇവരെ വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കുകകയും ചെയ്‌തിട്ടുണ്ട്. ഒരു കാറ്ററിംഗ് ഗ്രൂപ്പിലെ ജോലിക്കാരിയാണ് പീഡനത്തിനിരയായ സ്‌ത്രീ.
ഇപ്പോള്‍ ഇവര്‍ മൂന്നു കമാന്റോകളുടെ പേരാണ് പറയുന്നത്. ഞങ്ങള്‍ അവരെ വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കിയിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം കേസിന്റെ തുടര്‍നടപടികളെക്കുറിച്ച് തീരുമാനമെടുക്കും- സ്റ്റേഷന്‍ ഹൗസ് ഓഫീസറായ രാം ഗോപാല്‍ പറഞ്ഞു. അഞ്ചു മക്കളുടെ മാതാവായ സ്‌ത്രീ മൊഹാലി സ്വദേശിയാണ്.












Click it and Unblock the Notifications