എച്ച്‌എംടി: തീരുമാനം കോടതി കൈക്കൊള്ളുമെന്ന് വി.എസ്
തിരുവനന്തപുരം: എച്ച്‌എംടി ഭൂമിയിടപാടില്‍ കുറ്റം ചെയ്‌തവരെ കോടതി ഒഴിവാക്കുമെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.
പ്രശ്‌നം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ വിവാദത്തെക്കുറിച്ചോ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ചോ എന്തെങ്കിലും പറയുന്നത് ഉചിതമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോടതി എന്താണോ തീരുമാനിക്കുന്നത് അതനുസരിച്ചായിരിക്കും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. ഈ ഇടപാടിനെക്കുറിച്ച് മുന്‍ അഡ്വക്കറ്റ് ജനറല്‍ എന്തു പറഞ്ഞു ഇപ്പോള്‍ എന്തുപറഞ്ഞു എന്നതെല്ലാം കേസിനെ ആസ്‌പദമാക്കി സംസ്ഥാന താല്‍പര്യം സംസരക്ഷിച്ച് കൈകാര്യം ചെയ്യും.
കോടതി ആവശ്യപ്പെടുന്നത് എന്തെന്നു നോക്കിയായിരിക്കും നിലപാട് സ്വീകരിക്കുക. എന്താണോ കോടതി ആവശ്യപ്പെടുന്നത് അത് സര്‍ക്കാര്‍ കോടതിയില്‍ നല്‍കും. സര്‍ക്കാര്‍ നിലപാട് ഇപ്പോള്‍ പറയാനാകില്ല. സംസ്ഥാനത്തിന്റെ താല്‌പര്യം സംരക്ഷിക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും- അദ്ദേഹം പറഞ്ഞു.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ചോര്‍ന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പ്രസംഗം ചോര്‍ന്നിട്ടില്ലെന്നും നയപ്രഖ്യാപനവും പത്ര വാര്‍ത്തകളും വായിച്ചുനോക്കിയാല്‍ അക്കാര്യം മനസ്സിലാകുമെന്നും വി.എസ് പറഞ്ഞു.
വാര്‍ത്താ സമ്മേളനം നടത്തിയശേഷം വിവാദമൂലയില്‍ നിന്നും താന്‍ സംസാരിക്കുന്നുവെന്ന് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്ന സാഹചര്യത്തില്‍ ഇനി സീറ്റില്‍ നിന്നും എഴുന്നേറ്റാല്‍ താന്‍ ഒന്നും സംസാരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്‌ച സമ്മേളനം കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ ഒട്ടേറെ ചോദ്യങ്ങള്‍ ഉണ്ടായെങ്കിലും ഒന്നിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications