ഹര്‍ത്താല്‍ തങ്കച്ചന് ഹൈക്കോടതി നോട്ടീസ്
കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഫെബ്രുവരി 19ന് യുഡിഎഫ് സംഘടിപ്പിച്ച ഹര്‍ത്താലില്‍ കോടതിയ്‌ക്ക് നല്‍കിയിരുന്ന ഉറപ്പുകള്‍ ലംഘിച്ചതിന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് ഹൈക്കോടതി നോട്ടീസ് അയച്ചു.
തൃശൂര്‍ സ്വദേശിയായ ജോയി കൈതാരം സമര്പ്പിച്ച ഹര്ജി പരിഗണിച്ചാണ് കോടതി നോട്ടീസ് അയക്കാന് തീരുമാനിച്ചത്.
ഹര്‍ത്താലിനോടനുബന്ധിച്ച് സംസ്ഥാനത്തെ പല ജില്ലകളിലും വ്യാപകമായി അക്രമങ്ങള്‍ നടന്നിരുന്നു. യുഡിഎഫ് പ്രവര്‍ത്തകര്‍ കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ കല്ലെറിയുകയും നിര്‍ബന്ധ പൂര്‍വം കടകളും സ്ഥാപനങ്ങളും അടപ്പിക്കുകയും ചെയ്‌തിരുന്നു.
ഈ സാഹചര്യത്തിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. തങ്കച്ചനെ കൂടാതെ കേരള കോണ്‍ഗ്രസ് (എം), സിഎംപി, മുസ്ലീംലീഗ് തുടങ്ങിയ പാര്‍ട്ടികള്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications