എച്ച്എംടി: കേന്ദ്രസര്‍ക്കാറിന്റെ അനുമതിയുണ്ടെന്ന് ധനമന്ത്രി
തിരുവനന്തപുരം: വിവാദമായ എച്ച്എംടി ഭൂമിയിടപാടിന് കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. പബ്ലിക് സെക്ടര്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ ബോര്‍ഡാണ് ഇടപാടിന് അനുമതി നല്‍കിയതെന്നും മന്ത്രി പറഞ്ഞു.
ഭൂമി ഇടപാട് നിയമാനുസൃതമാണോയെന്ന് കോടതി തീരുമാനിച്ചുകൊള്ളട്ടെയെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം നിലനില്‍ക്കെത്തന്നെ രണ്ട് പ്രധാനകാര്യങ്ങള്‍ക്ക് കേരളത്തിലെ ജനങ്ങള്‍ മറുപടി പറയണം. കേരളത്തില്‍ സൈബര്‍ സിറ്റി വരണമോയെന്നതാണ് അതില്‍ ആദ്യത്തെ ചോദ്യം.
എച്ച്എംടി ഭൂമി വില്പനയിലൂടെ പുനസംഘടിപ്പിക്കപ്പെടണമമോയെന്നത് രണ്ടാമത്തെ പ്രശ്നമാണ്. ഇവയെ അവഗണിച്ചുകൊണ്ട് എച്ച്എംടി വിവാദത്തില്‍ നിന്നും പുറത്തുകടക്കാന്‍ കഴിയില്ല- ഐസക് പറഞ്ഞു. തിരുവനന്തപുരത്ത് ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
2003ലാണ് എച്ച്എംടി ഭൂമി വില്‍ക്കുന്നതിനുള്ള പരസ്യം നല്‍കിയത്. 2005ല്‍ വീണ്ടും പരസ്യം നല്കി. കളമശേരി നഗരസഭയ്ക്ക് വില്പനയ്ക്കുള്ള അനുമതിയും നല്കി. അന്നൊന്നും ഇല്ലാത്ത വിവാദം ഇപ്പോള്‍ എങ്ങനെയുണ്ടായെന്ന് തിരിച്ചറിയണം. വിവാദങ്ങള്‍ കേരളത്തിലേയ്ക്ക് വിദേശ നിക്ഷേപങ്ങള്‍ വരുന്നതിനെ തടസ്സപ്പെടുത്തുകയാണ്.
പൊതുമേഖലയില്‍ സര്‍ക്കാറിന് കൂടുതല്‍ നിക്ഷേപം നടത്തുക സര്‍ക്കാറിന് എളുപ്പമല്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപങ്ങള്‍ ഉണ്ടാവുകമാത്രമാണ് പരിഹാരം- ഐസക് ചൂണ്ടിക്കാട്ടി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications