എച്ച്എംടി ഭൂമിയിടപാട് : പ്രക്ഷോഭം ശക്തമാക്കാന്‍ യുഡിഎഫ് തീരുമാനിച്ചു
തിരുവനന്തപുരം: എച്ച്‌എംടി ഭൂമിയിടപാട് പ്രശ്‌നത്തില്‍ പ്രക്ഷോഭം ശക്തമാക്കാന്‍ യുഡിഎഫ് ഒരുങ്ങുന്നു.
നിയമസഭയ്‌ക്കകത്തും പുറത്തും ഒരു പോലെ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടു വരാനാണ് പ്രതിപക്ഷത്തിന്റെ നീക്കം തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ വസതിയില്‍ ചേര്‍ന്ന യുഡിഎഫ് ഉന്നതാധികാര സമിതി യോഗമാണ് സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും യുഡിഎഫ് ഡിഫന്‍സ് കമ്മിറ്റി രൂപീകരിയ്ക്കും. കൂടാതെ മാര്‍ച്ച് 17ന് പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ നിയമസഭമന്ദിരത്തിലേക്ക് പ്രതിപക്ഷ മാര്‍ച്ച് സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചനാണ് പത്രസമ്മേളനത്തില്‍ യോഗതീരുമാനങ്ങള്‍ വിശദീകരിച്ചത്. യുഡിഎഫ് നടത്തിയ ഹര്‍ത്താലിനെതിരെ പ്രതികരിച്ച് സാസ്‌കാരിക നായകന്മാരുടെ പ്രസ്‌താവനകള്‍ നിര്‍ഭാഗ്യകരമായിപ്പോയെന്ന് തങ്കച്ചന്‍ പറഞ്ഞു.
എച്ച്‌എംടി ഇടപാട് സംഭവത്തില്‍ മുഖ്യമന്ത്രി ഒളിച്ചു കളിയ്‌ക്കുകയാണെന്നും ഇത് സംബന്ധിച്ചുള്ള ചീഫ് സെക്രട്ടറയുടെ റിപ്പോര്‍ട്ട് പരസ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications