Get Updates
Get notified of breaking news, exclusive insights, and must-see stories!

തലയ്‌ക്കു മുകളിലെ ഭീഷണി ഒഴിവായി

വാഷിംഗ്‌ടണ്‍: നിയന്ത്രണം നഷ്ടപ്പെട്ട്‌ ഭൂമിയിലേക്ക്‌ പതിച്ചു കൊണ്ടിരുന്ന സ്വന്തം ചാര ഉപഗ്രഹം മിസൈല്‍ ഉപയോഗിച്ച്‌ നശിപ്പിച്ചതായി പെന്റഗണ്‍ വക്താക്കള്‍ അറിയിച്ചു.

പസഫിക്ക്‌ സമുദ്രത്തില്‍ നിലയുറപ്പിച്ചിരുന്ന നേവിയുടെ യുദ്ധക്കപ്പലില്‍ നിന്നു വിക്ഷേപിച്ച മിസൈലാണ്‌ ഉപഗ്രഹം തകര്‍ത്തത്‌.

രഹസ്യമായി 2006ല്‍ വിക്ഷേപിച്ച യുഎസ്‌എ 193 എന്നചാര ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തി മണിക്കൂറുകള്‍ക്കുള്ളില്‍ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു.

വൈദ്യുതി തകരാറും ഉപഗ്രഹത്തിലെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തന രഹിതമായതുമായിരുന്നു നിയന്ത്രണം നഷ്ടപ്പെടാനുണ്ടായിരുന്ന കാരണം.

ഒരു മിനി ബസിന്റെ വലിപ്പമുള്ള ഉപഗ്രഹത്തിലെ ഹൈഡ്രോസിന്‍ എന്ന ദ്രവീകൃത ഇന്ധനം മനുഷ്യന്‌ ഭീഷണിയായേക്കുമെന്ന്‌ ശാസ്‌ത്രജ്ഞര്‍ വ്യക്തമാക്കിയിരുന്നു.

അതെസമയം ചാര ഉപഗ്രഹം തകര്‍ക്കുന്നതിന്റെ മറവില്‍ അമേരിക്ക പുതിയ മിസൈല്‍ പരീക്ഷണമാണ്‌ നടത്തിയതെന്ന്‌ ചൈനയും റഷ്യയും ആരോപിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+