Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയയെ വധിക്കാന്‍ ശ്രമം; സുരക്ഷ ശക്തമാക്കി

ശ്രീനഗര്‍: വെള്ളിയാഴ്ച കശ്മീരില്‍ നടത്തുന്ന സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയയേയും ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിനെയും വധിക്കാനുള്ള ഭീകരരുടെ ശ്രമം സിആര്‍പിഎഫ് പൊളിച്ചു.

സംഭവുമായി ബന്ധപ്പെട്ട് അഞ്ച് ലക്ഷ്‌കര്‍-ഇ-തൊയിബ തീവ്രവാദികളെ വ്യാഴാഴ്‌ച രാത്രി അറസ്റ്റു ചെയ്തു.

ആക്രമണം നടത്തുന്നതിനായി കാനൂജിലെ ഒരു വീട്ടില്‍ ഇവര്‍ സൂക്ഷിച്ചിരുന്ന നാലു കിലോഗ്രാം ആര്‍‌ഡി‌എക്സും രണ്ട് ഗ്രനേഡുകളും സേന പിടിച്ചെടുത്തിട്ടുണ്ട്.

തീവ്രവാദികള്‍ അറസ്റ്റിലായ സാഹചര്യത്തില്‍ സംസ്ഥാനത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സോണിയയ്ക്കെതിരെ ആക്രമണം നടത്താന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വകുപ്പ് കേന്ദ്രസര്‍ക്കാരിനെ നേരത്തേ അറിയിച്ചിരുന്നു.

അതിശൈത്യം മൂലം ദുരിതത്തിന് ഇരയായവരുടെ അവസ്ഥ നേരിട്ടറിയാനാണ് സോണിയയും ശിവരാജ് പാട്ടീലും കശ്മീരില്‍ സന്ദര്‍ശനം നടത്തുന്നത്.
സന്ദര്‍ശന ശേഷം സോണിയ വെള്ളിയാഴ്‌ച തന്നെ ഡല്‍ഹിയിലേയ്‌ക്ക് മടങ്ങും. മൂന്നു നിരകളായി വിവിധ സുരക്ഷാ സേനകള്‍ സോണിയാഗാന്ധിയ്ക്കം സംഘത്തിനും കാവല്‍ നില്‍ക്കുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+