അഫ്സല് ഗുരു: പൊതുതാത്പര്യ ഹര്‍ജി തള്ളി
ദില്ലി: 2001ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്‌ക്കു വിധിയ്‌ക്കപ്പെട്ട അഫസ്‌ല്‍ ഗുരു പ്രസിഡന്റിന് സമര്‍പ്പിച്ച ദയാഹര്‍ജിയില്‍ പെട്ടെന്ന് തീരുമാനമെടുക്കാന്‍ നിര്‍ദേശം നല്കണമെന്നാവശ്യപ്പട്ട് നല്കിയ പൊതു താത്‌പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി.
ചീഫ് ജസ്റ്റിസ് ബാലകൃഷ്‌ണന്‍ അധ്യക്ഷതയിലുള്ള ബഞ്ചാണ് ഹര്‍ജി തള്ളിയത്.
അഫ്‌സല്‍ ഗുരുവിന്റെ കേസില്‍ നേരത്തെ അഭിപ്രായം വ്യക്തമാക്കിയിരുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.
ദയാഹര്‍ജിയിനല്‍ മേല്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ന്യൂനപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ അഫ്സല്‍ ഗുരുവിന്റെ വധശിക്ഷയില്‍ മേല്‍ തീരുമാനമെടുക്കാത്തതെന്ന് ബിജെപി ആരോപണം ഉന്നയിച്ചിരുന്നു.












Click it and Unblock the Notifications