ഓര്‍ക്കുട്ട് വഴി അപമാനിക്കല്‍; ഐടി ജോലിക്കാരന് അറസ്റ്റില്‍
ചണ്ഡിഗഡ്: ഓര്‍ക്കുട്ട് ദുരുപയോഗപ്പെടുത്തി അശ്ലീല ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച യുവാവിനെ ചണ്ഡിഗഡ് പൊലീസിലെ സൈബര്‍ ക്രൈം സെല്‍ ഉദ്യോഗസഥര്‍ അറസ്റ്റു ചെയ്തു.
അശ്ലീല ചിത്രത്തിനൊപ്പം ഒരു പെണ്‍കുട്ടിയുടെ വ്യക്തി വിവരങ്ങള്‍ പോസ്റ്റ് ചെയ്തതിനിനെത്തുടര്ന്ന് പഞ്ചാബ് സ്വദേശിയായ ഒരു ഐ ടി ജീവനക്കാരനാണ് പൊലീസ് പിടിയിലായത്.
മൊഹാലിയിലെ ഒരു ഇന്‍ഫോ ടെക്ക് കമ്പനിയിലെ പ്രോസസ് എക്സിക്യുട്ടീവായ ജതീന്ദര്സിംഗ് മറോക്കാണ് ഈ മേഖലയില്‍ നിന്നും ഇത്തരം ഒരു കേസുമായി ബന്ധപ്പെട്ട് ആദ്യമായി പിടിയിലാകുന്നത്.
വിവര സാങ്കേതിക വിദ്യ ആക്ട് 2000 ലെ 67 വകുപ്പില്‍ പെടുത്തിയാണ് അറസ്റ്റ് ചെയ്തത്.
മൊഹാലി നിവാസിയാണ് നെറ്റ് ചൂഷണത്തിനിരയായ പെണ്‍കുട്ടി. ഒരു അശ്ലീല ഫോട്ടോയോടൊപ്പം പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഇയാള്‍ ഓര്‍ക്കുട്ടില്‍ പ്രസിദ്ധപ്പെടുത്തുകയായിരുന്നു.
ഇത് പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ നിര്‍ത്താതെ ഫോണിലും മറ്റുമായി പലരും വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് പൊലീസ് മാറോക്കിന്റെ ഓര്‍ക്കുട്ട് പ്രൊഫൈല്‍ പരിശോധിക്കുകയും സംഭവത്തിന്റെ ഉറവിടം കണ്ടെത്തുകയുമായിരുന്നു.
ഇയാള്‍ക്കെതിരായ ഡിജിറ്റല്‍ തെളിവുകള്‍ മുഴുവനും ശേഖരിച്ച ശേഷമായിരുന്നു പൊലീസ് അറസ്റ്റ് നടത്തിയത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് ക്രൈം സെല്‍ അധികൃതര്‍ അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications