തീവ്രവാദ ബന്ധം: ബാംഗ്ലൂരില്‍ മലയാളി അറസ്‌റ്റില്‍
ബാംഗ്ലൂര്‍: തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിച്ച് ബാംഗ്ലൂരില്‍ ഒരു മലയാളി എന്‍ജിനീയറെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ബാംഗ്ലൂരില്‍ ജനറല്‍ ഇലക്ട്രിക് സോഫ്‌റ്റ് വേറില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായിരുന്ന കോഴിക്കോട് സ്വദേശിയായ മുഹമ്മദ് യാഹിയ(32) ആണ് അറസ്റ്റിലായത്. മുമ്പ് പൊലീസിന്റെ പിടിയിലായ മുഹമ്മദ് ആസിഫ് നല്‍കിയ വിവരങ്ങളനുസരിച്ചാണ് യാഹിയയെ അറസ്റ്റ് ചെയ്‌തത്.
ഇയാള്‍ക്ക് നിരോധിക്കപ്പെട്ട ഇസ്ലാമിക് വിദ്യാര്ത്ഥി സംഘടനയായ 'സിമി'യുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ ആരോപണം. ഇതേത്തുടര്‍ന്ന് കോഴിക്കോട്ടേയ്‌ക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഗുരുപ്പനഹള്ളിയില്‍ വച്ചാണ് യാഹിയ അറസ്റ്റിലായത്.
പോളിഗ്രാഫ് പരിശോധന സമയത്ത് ആസിഫ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യാഹിയ ഉള്‍പ്പെടെ മൂന്നുപേരെ ചോദ്യം ചെയ്‌തിരുന്നു. ഇവര്‍ ആസിഫുമായി ബന്ധപ്പെട്ടതിന് വ്യക്തമായ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നില്ല.
വ്യാഴാഴ്‌ച ആസിഫിനെ നാര്‍കോ അനാലിസിസ് പരിശോധനയ്‌ക്ക് വിധേയനാക്കിയിരുന്നു. ഇതില്‍ നിന്നും കിട്ടിയ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യാഹിയയെ അറസ്റ്റ് ചെയ്‌തത്.
കഴിഞ്ഞ എട്ടുവര്‍ഷമായി യാഹിയ ബാംഗ്ലൂരിലാണ് ജീവിക്കുന്നത്, 2007ല്‍ കമ്പനി പുറത്താക്കിയതിനെത്തുടര്‍ന്ന് ഏതാനും മാസം ഇയാള്‍ ജോലിയില്ലാതെ നടക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാളുടെ വീട്ടില്‍ നിന്നും ഹാര്‍ഡ് ഡ്രൈവും ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും മറ്റുചില രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications