രാജ് താക്കറെയ്‌ക്ക് കോടതിയുടെ വിമര്‍ശനം
ദില്ലി: ഉത്തരേന്ത്യക്കാരെ മഹാരാഷ്ട്രയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് സംഘര്‍ഷമുണ്ടാക്കിയ രാജ് താക്കറെയുടെ നടപടിയെ സുപ്രിം കോടതി വിമര്‍ശിച്ചു.
മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേനയ്‌ക്ക് ഏര്‍പ്പെടുത്തുയ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് രാജ് താക്കറെ നല്‍കിയ ഹര്‍ജി നിരസിച്ചുകൊണ്ടാണ് കോടതി വിമര്‍ശനങ്ങള്‍ നടത്തിയത്.
ഇന്ത്യ ഒരൊറ്റ രാജ്യമാണെന്നും മണ്ണിന്റെ മക്കള്‍ വാദം അനുവദിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട മൂന്നംഗ ബഞ്ച് നിരീക്ഷിച്ചു. നവനിര്‍മ്മാണ്‍ സേയുടെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികളും സുപ്രിം കോടതി പരിഗണിച്ചു. ഹര്‍ജിയില്‍ തീരുമാനമെടുക്കാതെ കോടതി ഹര്‍ജിക്കാരോട് മുംബൈ ഹൈ്‌ക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ടു.
ഫെബ്രുവരി 11ന് ഡിസിപി വിജയ് സിംങ് ജാദവ് ആണ് രാജ് താക്കറെയുടെ പാര്‍ട്ടിയ്‌ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. മാധ്യമങ്ങള്‍ക്ക് പ്രകോപനപരമായ പ്രസ്‌താവനകള്‍ നല്‍കുക. റാലികള്‍ സംഘടിപ്പിക്കുക, മുദ്രാവാക്യം വിളിക്കുക, പത്രസമ്മേളനങ്ങള്‍ എന്നിവയില്‍ നിന്നും വിട്ടുനില്‍ക്കാനാണ് രാജിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
വടക്കേ ഇന്ത്യക്കാരെക്കുറിച്ച് പ്രകോപനപരമായ പ്രസ്‌താവന നടത്തിതിന് ഫെബ്രുവരി 13ന് രാജിനെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications