ലാവ്‌ലിന്‍: ക്രമക്കേടുണ്ടെന്ന് സിബിഐ
കൊച്ചി: എസ്‌എന്‍എസി ലാവ്‌ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട് വന്‍ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് സിബിഐ അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചു.
കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ മുന്‍കൂട്ടിയുള്ള അനുമതി നേടാതെ കരാറിലേര്‍പ്പെട്ടതെന്ന് സിബിഐ സംഘം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കരാര്‍ ഒപ്പിടുന്നതിനു മുമ്പ് സാധ്യത പഠനവും നടത്തിയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൂടുതല്‍ വിശദമായ അന്വേഷണത്തിനു വേണ്ടി രണ്ട് മന്ത്രിമാരുള്‍പ്പടെ അഞ്ച് രാഷ്ട്രീയ നേതാക്കളെ വീണ്ടും വിശദമായി ചോദ്യം ചെയ്യണെന്നും സിബിഐ കോടതിയില്‍ ബോധിപ്പിച്ചു.
ആഗോള ടെണ്ടര്‍ വിളിക്കാതെയാണ് കരാറുണ്ടാക്കിയത്. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് നല്‌കിയ സഹയവും കരാറിലുണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.
ലാവ്‌ലിന്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്ന് കാണിച്ച് ക്രൈം എഡിറ്റര്‍ നന്ദകുമാര്‍ നല്‌കിയ ഹര്‍ജി സ്വീകരിച്ച് ഹൈക്കോടതി സിബിഐ.യോട് കേസന്വേഷണം സംബന്ധിച്ചുള്ള പുരോഗതി കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു.
ഇത് പ്രകാരമാണ് സിബിഐ അന്വേഷണ പുരോഗതി കോടതിയെ അറിയിച്ചത്. റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് കോടതി സിബിഐയ്‌ക്ക് നിര്‍ദേശം നല്‌കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications