അനാഥാലയത്തില് ലൈംഗികപീഡനം
കാസര്‍കോഡ്: അനാഥാലയത്തില്‍ പീഡനത്തിനിരയായ പന്ത്രണ്ടുവയസുകാരനെ പരിക്കുകളോടെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേലിയിലെ അനാഥാലയത്തിലെ മൂന്ന് ഉസ്താദുമാരാണ് കുട്ടിയെ പീഡിപ്പിച്ചത്. ഉസ്താദുമാരായ റഷീദ്, ഫൈസല്‍, ഇസ്മായില്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് അകത്തു നിന്ന് കുറ്റിയിട്ട ശേഷം മൂന്ന് പേരും മര്‍ദ്ദിക്കുകയായിരുന്നു. ഫിബ്രവരി 17നും 18നും കുട്ടിയെ ഒരു ഉസ്താദ് ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. ഇതേ തുടര്‍ന്ന് കുട്ടി അനാഥാലയത്തില്‍ നിന്നും രക്ഷപ്പെട്ട് മോര്‍ഗലിലെ വീട്ടിലെത്തുകയായിരുന്നു.
രണ്ട് തുടകളിലും പരിക്കുകളോടെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications