സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സംവരണം വേണമെന്ന് ശുപാര്‍ശ
തിരുവനന്തപുരം: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്ലാ സ്ഥാപനത്തിലും സംവരണം ഉറപ്പാക്കാന്‍ ശുപാര്‍ശ. മുസ്ലിം ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും പ്രത്യേക വകുപ്പ് രൂപവല്‍ക്കരിക്കാനും ശുപാര്‍ശയുണ്ട്.
ജസ്റ്റിസ് രജീന്ദ്ര സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കേരളത്തില്‍ നടപ്പാക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനുള്ള സമതിയുടെ റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശകളുള്ളത്. മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ പത്തംഗങ്ങളുള്ള സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കേരളത്തില്‍ ഒരു അറബിക് സര്‍വ്വകലാശാലരൂപീകരിക്കാനും മുസ്ലിം ന്യൂനപക്ഷ വികസന കോര്‍പ്പറേഷന് രൂപം കൊടുക്കാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ഹൈസ്‌കൂള്‍ ഇല്ലാത്ത എല്ലാ പഞ്ചായത്തുകളിലും ഹൈസ്‌കൂള്‍ ആരംഭിക്കണം. നിലവിലുള്ള എല്ലാ ഹൈസ്‌കൂളുകളിലും പ്ലസ്‌ടു കോഴ്‌സ് തുടങ്ങണം. മുസ്ലിം സമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാത്ത ആലപ്പുഴ, കോട്ടയം ജില്ലകളില്‍ കൂടുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്‌തിട്ടുണ്ട്.
പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്‌ക്ക് പ്രവേശനത്തനുള്ള എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യതാ പരീക്ഷകളിലെ മാര്‍ക്കിന് വെയ്‌റ്റേജ് നല്‍കുകയും നെഗറ്റീവ് മാര്‍ക്ക് ഒഴിവാക്കുകയും വേണം.പി.എസ് സിയില്‍ സംവരണാടിസ്ഥാനത്തിലുള്ള നിയമനങ്ങള്‍ക്കുള്ള റൊട്ടേഷന്‍ സമ്പ്രദായത്തിലെ അപാകതകള്‍ പരിഹരിക്കണം.
നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ മുസ്ലിം സമുദായത്തിന്റെ നിയമന നഷ്ടം പരിഹരിക്കുന്നതിന് സെ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ നിയമതടസ്സമുണ്ടെങ്കില്‍ മറ്റേത് രീതിയില്‍ നിയമന നഷ്ടം പരിഹരിക്കാമെന്ന് പഠിക്കാന്‍ സമിതിയെ നിയോഗിക്കണം- തുടങ്ങിയ ശുപാര്‍ശകളും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്.
ഒക്ടോബര്‍ 15നാണ് പാലൊളിയുടെ നേതൃത്വത്തിലുള്ള സമതിരൂപീകരിച്ചത്. തുടര്‍ന്ന് എല്ലാ ജില്ലകളിലും തെളിവെടുപ്പ് നടത്തി ലഭിച്ച മൂവായിരത്തിലേറെ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications