Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗിക ജീവിതത്തിന് വഴിതെളിയിക്കാന്‍ പള്ളി

മെല്‍ബണ്‍: നല്ല ലൈംഗിക ജീവിതത്തിനുള്ള വഴികളന്വേഷിച്ച്‌ ആരെങ്കിലും പള്ളിയില്‍ പോകാറുണ്ടോ. എന്നാല്‍ ആസ്‌ത്രേലിയയില്‍ ഇത്തരത്തിലൊരു പള്ളിയുണ്ട്‌. ഇവിടെ നല്ല ലൈംഗിക ജീവിതത്തിന്‌ വേണ്ടിയുള്ള പാഠങ്ങളൊക്കെ ലഭ്യമാണത്രേ.

25,000ത്തോളം പേരാണ്‌ ഇവിടെ നടക്കന്ന ലൈംഗിക, വൈവാഹിക കോഴ്‌സുകളില്‍ പങ്കെടുക്കുന്നത്‌. ലൈംഗികമായി ആഗ്രഹ ഉണര്‍ത്തുന്നതിനെക്കുറിച്ചും വിവാഹേതര ബന്ധങ്ങളെക്കുറിച്ചുമെല്ലാം ക്ലാസ്സുകള്‍ നടക്കുന്നുണ്ട്‌. റിവര്‍ സൈഡ്‌ ചര്‍ച്ചിലെ പാസ്റ്ററായ അന്‍ഡ്ര്യൂ ന്യൂബോള്‍ഡും ഭാര്യ മെഗാനും ചേര്‍ന്നാണ്‌ ലൈംഗിക വൈവിധ്യങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാമുള്ള നാലാഴ്‌ച ദൈര്‍ഘ്യമുള്ള കോഴ്‌സ്‌ സംഘടിപ്പിച്ചത്‌

. ജീവിതത്തില്‍ അനുഭവിക്കാന്‍ പറ്റുന്ന ഏറ്റവും നല്ല സെക്‌സ്‌ ( ദി ബെസ്റ്റ്‌ സെക്‌സ യുവില്‍ ഫീല്‍ എവര്‍)എന്ന വാചകം വെച്ചാണ്‌ ക്ലാസിനെക്കുറിച്ച്‌ ഇവര്‍ പരസ്യം നല്‍കിയത്‌. എന്തുകൊണ്ട്‌ പള്ളിയില്‍ സെക്‌സിനെക്കുറിച്ച്‌ ഇത്തരത്തിലൊരു ക്ലാസെടുക്കുന്നുവെന്നതിനെക്കുറിച്ച്‌ എല്ലാവരും ചോദിക്കുന്നുണ്ടത്രേ. എന്നാല്‍ അന്‍ഡ്ര്യൂ വും ഭാര്യയും പറയുന്നത്‌ ഇത്‌ പറയാതിരിക്കേണ്ടകാര്യമല്ല ദൈവം നല്‍കിയ നല്ലകാര്യങ്ങളില്‍ ഒന്നാണെന്നാണ്‌.

പള്ളിയില്‍ പ്രധാനമായും യുവാജനങ്ങള്‍ക്കുവേണ്ടിയാണ്‌ ക്ലാസ്‌ നല്‍കിയത്‌. ഇപ്പോഴത്തെ തലമുറ ലൈംഗികകാര്യങ്ങളില്‍ കൂറെക്കൂടി തുറന്ന സമീപനമുള്ളവരാണ്‌. എന്നാല്‍ അവരിത്‌ വളരെ നന്നായി കൈകാര്യം ചെയ്യുന്നുണ്ടെന്ന്‌ പറയാനും വയ്യ. എല്ലാവര്‍ക്കും ഇക്കാര്യത്തില്‍ ഒരുപാട്‌ സംശയങ്ങളുണ്ട്‌. അതെല്ലാം ദൂരീകരിക്കുന്നതിനാണ്‌ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചത്‌- പാസ്റ്ററും ഭാര്യയും പറയുന്നു.

വളരെ ചെറിയ പ്രായത്തില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന കുട്ടികള്‍, അതുമൂലം ഉറപ്പില്ലാതായിപ്പോകന്ന ബന്ധങ്ങള്‍ ഇന്റര്‍നെറ്റിലും മറ്റും അശ്ലീലങ്ങള്‍ക്കു പിന്നാലെ പോകുന്നത്‌ പലപ്പോഴും കുട്ടികളാണ്‌. ഇവര്‍ക്കെല്ലാവര്‍ക്കും ഒരു ബോധവല്‍ക്കരണം ആവശ്യമാണ്‌.

അമേരിക്കയില്‍ 90ശതമാനം പേരും ഇന്റര്‍നെറ്റില്‍ അന്വേഷിക്കുന്നത്‌ അശ്ലീല ചിത്രങ്ങളും മറ്റുമാണെന്നകാര്യം ആന്‍ഡ്ര്യൂ ചൂണ്ടിക്കാട്ടുന്നു. ആറില്‍ ഒരാള്‍ എന്നനിലയില്‍ ആസ്‌ത്രേലിയന്‍ പുരുഷന്മാരും സെക്‌സിന്‌ വേണ്ടി പണം ചെലവാക്കുന്നു. ചിലരെല്ലാം ആഗ്രഹമില്ലാതെതന്നെ ലൈംഗിക ജീവിതത്തിലേയ്‌ക്ക്‌ വലിച്ചിഴക്കപ്പെടുന്നു. ഇതെല്ലാം വച്ചുനോക്കുമ്പോള്‍ ലൈംഗികമായ കാര്യങ്ങളെക്കുറിച്ച്‌ പഠനം വേണമെന്ന്‌ തോന്നുന്നില്ലേ- ആന്‍ഡ്ര്യൂവും മെഗാനും ചോദിക്കുന്നു.

ആദ്യ ആഴ്‌ചയില്‍ മനുഷ്യ ലൈംഗികതയും ദൈവവും തമ്മിലുള്ള ബന്ധമായിരുന്നു ക്ലാസിന്റെ വിഷയം. പിന്നീട്‌ ബന്ധങ്ങളെക്കുറിച്ചും വിവാഹേതര ലൈംഗിക ബന്ധങ്ങളെക്കുറിച്ചും ക്ലാസ്സെടുത്തു. മൂന്നാം ആഴ്‌ചയില്‍ അവിവാഹിതരും സെക്‌സുമായിരുന്നു വിഷയം. നാലാമത്തെ ആഴ്‌ചയില്‍ പോര്‍ണോഗ്രഫിയെക്കുറിച്ചുള്ള ക്ലാസുകള്‍ നടന്നു,

അഞ്ചു വര്‍ഷം മുമ്പാണ്‌ റിവര്‍ സൈഡ്‌ ചര്‍ച്ച ്‌സ്ഥാപിച്ചത്‌. ഇപ്പോള്‍ ഞായറാഴ്‌ച കുര്‍ബാനയ്‌ക്ക്‌ ഇവിടെ 350തോളം ആളുകള്‍ എത്തുന്നുണ്ട്‌.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+