ലെനിന്റെ മൃതദേഹം സെമിത്തേരിയിലേക്ക് മാറ്റാന്‍ നീക്കം
മോസ്‌കോ: മുന്‍ സോവിയറ്റ് യൂണിയന്‍ നേതാവ് വ്‌ളാദിമിര്‍ ലെനിന്റെ മൃതദേഹം മോസ്‌കോയില്‍ നിര്‍മിക്കുന്ന സെമിത്തേരിയിലേക്ക് മാറ്റാന്‍ നീക്കം.
1924 അന്തരിച്ച ലെനിന്റെ മൃതദേഹം റെഡ്‌സ്‌ക്വയറിലെ കണ്ണാടി പേടകത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ജനങ്ങളാണ് മൃതദേഹം കാണാനെത്തുന്നത്.
1991ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്ന കാലത്ത് ലെനിന്റെ മൃതദേഹം സംസ്‌ക്കരിക്കാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ വന്‍ പൊതുജന പ്രതിഷേധത്തെ തുടര്‍ന്ന് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ലെനിന്റെ മൃതദേഹം മാറ്റുന്ന കാര്യത്തില്‍ ചര്‍ച്ച നടനന്നു വരികയാണെന്നും
ഇക്കാര്യത്തില്‍ ഇതു വരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും പുതിയ സെമിത്തേരി രൂപകല്‌പന ചെയ്‌ത സെര്‍ജി ഗോരായേവ പറഞ്ഞു.
2010ല്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന സെമിത്തേരിയിലേക്ക് ലെനിനെ കൂടാതെ മറ്റു പ്രമുഖ നേതാക്കളുടെ മൃതദേഹങ്ങളും മാറ്റാന്‍പദ്ധതിയുണ്ട്.
2001ല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്‌ചിനാണ് പുതയ സെമിത്തേരി നിര്‍മിക്കാനുള്ള പദ്ധതിയ്‌ക്ക് തുടക്കമിട്ടത്. 53 ഏക്കറില്‍ നിര്‍മിക്കുന്ന സെമിത്തേരിയില്‍ 30000 ശവക്കല്ലറകള്‍ ഉണ്ടാകും.
ഇതിനിടെ ലെനിന്റെ മൃതദേഹം സെമിത്തേരിയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്.
റെഡ്‌സ്‌ക്വയര്‍ സോവിയറ്റ് നേതാക്കളുടെ അന്ത്യ വിശ്രമസ്ഥലമായി നിലനിര്‍ത്തണമെന്നാണ് കമ്മ്യൂണിസ്‌റ്റുകാരുടെ ആവശ്യം.












Click it and Unblock the Notifications