Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തുവര്‍ഷമായി പിതാവ്‌ പീഡിപ്പിക്കുന്നുവെന്ന്‌ മകള്‍

അഹമ്മദാബാദ്‌: 'ഇതില്‍ക്കൂടുതല്‍ എനിയ്‌ക്കു സഹിക്കാന്‍ കഴിയില്ല കഴിഞ്ഞ അഞ്ചുവര്‍ഷമായി അച്ഛന്‍ എന്നെ ലൈംഗികമായി പീഡിപ്പിക്കുന്നു' ഒരു പതിനെട്ടുകാരി പൊലീസില്‍ നല്‍കിയ പരാതിയാണിത്‌.

ഏഴാമത്തെ വയസ്സുമുതല്‍ സ്വന്തം പിതാവ്‌ തന്നെ ലൈംഗികമായി പീഡിപ്പിയ്‌ക്കുകയാണെന്നാണ്‌ ഇപ്പോള്‍ ബന്ധുവിനൊപ്പം താമസിക്കുന്ന പെണ്‍കുട്ടി പരാതിപ്പെട്ടിരിക്കുന്നത്‌.

വ്യാഴാഴ്‌ച രാത്രിയാണ്‌ അവള്‍ സ്വന്തം കഥ ഞങ്ങളോട്‌ പറഞ്ഞത്‌. ഇപ്പോള്‍ അവള്‍ അമ്മാവനും അമ്മായിക്കുമൊപ്പമാണ്‌ താമസിക്കുന്നത്‌. വളരെ ബുദ്ധിമുട്ടി ഒട്ടേറെ സമയമെടുത്താണ്‌ ഗീത സംഭവങ്ങള്‍ വിശദീകരിച്ചത്‌- രാമോല്‍ പൊലീസ്‌ സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സി. ഡി ചൗദരി പറയുന്നു. ഇദ്ദേഹമാണ്‌ പെണ്‍കുട്ടിയുടെ പരാതിയെക്കുറിച്ച്‌ അന്വേഷണം നടത്തുന്നത്‌.

അമ്മ മരിച്ച്‌ രണ്ടുവര്‍ഷം കഴിഞ്ഞാണത്രേ അച്ഛന്‍ ഗീതയെ പീഡിപ്പിക്കാന്‍ തുടങ്ങിയത്‌. പിന്നീട്‌ ഇത്‌ ഒരു തുടര്‍ക്കഥയായി മാറി. അമ്മയുടെ മരണശേഷം അഞ്ചുവയസ്സുകാരിയായ കുട്ടിയുടെ സംരക്ഷണം അച്ഛന്‍ ഏറ്റെടുക്കുകയായിരുന്നു. ഇയാള്‍ ഒധവിനടുത്ത്‌ ആഭരണക്കട നടത്തുകയാണ്‌.

ഹൈസ്‌കൂളിലെത്തുന്നതുവരെ അച്ഛന്‍ തന്നോട്‌ ചെയ്യുന്നത്‌ തെറ്റാണെന്ന്‌ ഗീതയ്‌ക്ക്‌ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പിന്നീടാണ്‌ ശാരീരിക ബന്ധം എന്താണെന്നും അച്ഛന്‍ തന്നോട്‌ ചെയ്യുന്നത്‌ തെറ്റാണെന്നും ഗീതയ്‌ക്ക്‌ മനസ്സിലായത്‌. പിന്നീട്‌ അവള്‍ എതിര്‍പ്പ്‌ പ്രകടിപ്പിക്കുകയും അച്ഛന്റെ പ്രവൃത്തിയോട്‌ സഹകരിക്കാതിരിക്കുകയും ചെയ്യാന്‍ തുടങ്ങി.

അപ്പോള്‍ പിതാവ്‌ മര്‍ദ്ദന മുറ ഉപയോഗിക്കുകയും കൊന്നുകളയുമെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. പെണ്‍കുട്ടി സംഭവത്തെക്കുറിച്ച്‌ സഹോദരന്‍മാരോട്‌ പരാതിപ്പെട്ടു എന്നാല്‍ സംഭവം പുറത്തുപറയരുതെന്ന്‌ അവരും അവളെ ഭീഷണിപ്പെടുത്തി.

പിന്നീടാണ്‌ ഗീത അമ്മാവനോടും അമ്മായിയോടും കാര്യം പറയുന്നത്‌. ഇവരുടെ സഹായത്തോടെയാണ്‌ ഇപ്പോള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്‌. വീട്ടില്‍ നിന്നും ആരും കാണാതെയാണ്‌ ഗീത നാദിയാദിലുള്ള അമ്മാവന്റെ വീട്ടിലെത്തിയത്‌.

പെണ്‍കുട്ടി പരാതി നല്‍കിയ വ്യാഴാഴ്‌ചമുതല്‍ പിതാവും ആണ്‍കുട്ടികളും ഒളിവിലാണെന്ന്‌ പൊലീസ്‌ പറയുന്നു. ഇവരെക്കുറിച്ച്‌ എല്ലാ പൊലീസ്‌ സ്റ്റേഷനുകളിലും വിവരം നല്‍കിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+