പൊലീസ് നോക്കിനില്‍ക്കെ ജനക്കൂട്ടം കൊലയാളിയെ കല്ലെറിഞ്ഞു
ദില്ലി: കുറ്റവാളിയെ കല്ലെറിഞ്ഞ് മൃതപ്രായനാക്കി ബീഹാറില്‍ ജനക്കൂട്ടം വീണ്ടും നിയമം കയ്യേറി. വൈശാലി ജില്ലയിലെ ഹജിപൂരിലാണ് സംഭവം നടന്നത്.
പൊലീസുകാര്‍ നോക്കിനില്‍ക്കേയാണ് കൊലപാതകക്കേസ് പ്രതിയായ രവി കുമാറിനെ ജനക്കൂട്ടം കല്ലെറിയുകയും വലിച്ചിഴയ്‌ക്കുകയും ചെയ്‌തത്.
മൊബൈല്‍ ഫോണ്‍ കാണാതായതുമായി ബന്ധപ്പെട്ട് രവിയും സുഹൃത്ത് ഓം പ്രകാശും തമ്മില്‍ കശപിശയുണ്ടായി തുടര്‍ന്ന് രവി ശശിയെ അടിച്ചു ഗുരുതരമായ പരുക്കേറ്റ ഓം പ്രകാശ് ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോകുന്നത് വഴി മരിച്ചു. തുടര്‍ന്ന് കൊലക്കുറ്റം ചുമത്തി രവിയെ പൊലീസുകാര്‍ കസ്റ്റഡിയിലെടുത്തു.
ഇതിനു ശേഷമാണ് ജനക്കൂട്ടം രവിയെ കല്ലെറിഞ്ഞു വീഴ്‌ത്തി നിലത്തിട്ട് വലിച്ചിഴച്ചത്. ഇയാളെ ഇപ്പോള്‍ പട്‌നയിലെ ബിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നടപടിയൊന്നുമെടുക്കാതെ ജനക്കൂട്ടത്തിന്റെ ചെയ്‌തി നോക്കിനിന്നതിന് വൈശാലി ജില്ലാ എസ്‌പി പരാസ് നാഥ് പൊലീസുകാരെ വിമര്‍ശിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി പൊലീസുകാര്‍ക്കെതിരെ വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പൊലീസ് കസ്റ്റഡിയിലായിരക്കെയാണ് രവി കുമാറിനെ ജനക്കൂട്ടം കല്ലെറിഞ്ഞതെന്നതിനാല്‍ പൊലീസുകാര്‍ക്കെതിരെയുള്ള പ്രതിഷേധം ശക്തമായിരിക്കുകയാണ്.
സംഭവത്തെത്തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഓഫീസറെ സസ്‌പെന്റ് ചെയ്‌തിട്ടുണ്ട്. നാല് കോണ്‍സ്‌റ്റബിള്‍മാര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടായേയ്‌ക്കും.












Click it and Unblock the Notifications