എഫ്‌എമ്മില്‍ വാര്‍ത്ത അനുവദിക്കണം: ട്രായ്
ദില്ലി: എഫ്‌എം റേഡിയോ വിപ്ലവം അടുത്ത ചുവടുവയ്‌പ്പിനായി ഒരുങ്ങുന്നു. ഇതിന് കളമൊരുക്കുന്ന ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ട്രായ് ശുപാര്‍ശ ചെയ്‌തു.
എഫ്‌എമ്മുകള്‍ക്ക് വാര്‍ത്ത പ്രക്ഷേപണത്തിന് അനുവാദം നല്‌കണമെന്നതാണ് ട്രായ് നല്‌കിയ ശുപാര്‍ശകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഇത് നടപ്പാക്കപ്പെട്ടാല്‍ ഇപ്പോള്‍ വിനോദ പരിപാടികള്‍ മാത്രം പ്രക്ഷേപണം ചെയ്യുന്ന എഫ്‌എമ്മുകള്‍ വാര്‍ത്ത ലോകത്തേക്കു കൂടി കടക്കും.
എന്നാല്‍ വാര്‍ത്ത ശേഖരണം അംഗീകൃത വാര്‍ത്ത ഏജന്‍സികളില്‍ നിന്നു മാത്രമായി നിജപ്പെടുത്തണമെന്നും നിര്‍ദേശത്തിലുണ്ട്. ഇത് കൂടാതെ ഈ മേഖലയിലെ നേരിട്ടുള്ള നിക്ഷേപം 49 ശതമാനമായി വര്‍ദ്ധിപ്പിക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട. നിലവില്‍ വിദേശ നിക്ഷേപം 20% ശതമാനം മാത്രമാണ്.
എഫ്എം പ്രക്ഷേപണ പരിധി നഗത്തില്‍ ഒതുങ്ങി നില്ക്കാതെ ജില്ല മുഴുവനാക്കണമെന്നും ട്രായ് നിര്‍ദേശിക്കുന്നുണ്ട്. എഫ്‌എമ്മുകള്‍ ഗ്രാമങ്ങളിലേക്കു കൂടി എത്തിചേര്‍ന്നാല്‍ ജനസംഖ്യയിലെ വലിയൊരു വിഭാഗങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാനും വിനോദ പരിപാടികള്‍ ആസ്വദിക്കാനും കഴിയുമെന്നാണ് ട്രായ് കരുതുന്നത്.












Click it and Unblock the Notifications