യഹിയ തീവ്രവാദി സംഘടനയിലെ മുഖ്യ കണ്ണി: പോലീസ്
ബാംഗ്‌ളൂര്‍: തീവ്രവാദിയെന്നാരോപിച്ച് ബാംഗ്ലൂരില്‍ പോലീസ് അറസ്‌റ്റു ചെയ്‌ത മലയാളി സോഫ്‌റ്റ് വെയര്‍ എഞ്ചീനിയര്‍ യഹിയാ ഖാന്‍ (32) കേരളത്തിലെ സിമി ശൃംഖലയിലെ മുഖ്യ കണ്ണിയാണെന്ന് പോലീസ് അറിയിച്ചു.
വെള്ളിയാഴ്‌ച പോലീസ് അറസ്‌റ്റു ചെയ്ത കോടതിയില് ഹാജരാക്കിയ യഹിയയെ മാര്ച്ച് ആറു വരെ റിമാന്റിലയച്ചു.കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും യുവാക്കളെ നിരോധിക്കപ്പെട്ട തീവ്രവാദി സംഘടനയായ സിമിയിലേക്ക് റിക്രൂട്ട് ചെയ്‌തിരുന്നത് ഇയാളാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
2003ല് കാശ്‌മീരില്‍ സൈന്യവുമായി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ പക്കല്‍ നിന്നും കണ്ടെടുത്ത ഫോണ്‍ നമ്പറുകള്‍ യഹിയയുടെതാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
പാകിസ്‌താനില്‍ നിന്നും ആയുധ പരിശീലനം നേടിയ മുഹമ്മദ് ഗോസുമായി ഇയാള്‍ ഒട്ടേറെ തവണ കേരളത്തിലെത്തുകയും പലരെയും പരിചയപ്പെടുത്തുകയും ചെയ്‌തിരുന്നു. കൂടാതെ കേരളത്തില്‍ പലയിടത്തും ചെറു തീവ്രവാദി സംഘങ്ങള്‍ രൂപീകരിക്കുന്നതിനും യാഹിയ മുന്‍ കൈയ്യെടുത്തിരുന്നു.
ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിനായി കര്‍ണാടകയില്‍ നിന്നുള്ള പോലീസ് സംഘം കേരളത്തിലേക്ക്‌ക്ക് തിരിക്കുമെന്ന് സൂചനയുണ്ട്.












Click it and Unblock the Notifications