സ്ത്രീയെ കത്തിച്ച് ബാഗിലാക്കി പുഴയിലെറിഞ്ഞു; ഒരാള്‍ പിടിയില്‍
തൃശ്ശൂര്‍: മാസങ്ങള്‍ക്ക് മുമ്പ് എളവള്ളിയില്‍ കാണാതായ വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം ജഡം ബാഗുകളിലാക്കി പുഴയിലൊഴുക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തി.
കൊലപാതകവുമായി ബന്ധപ്പെട്ട് കോളെജ് വദ്യാര്‍ത്ഥിയെ അറസ്റ്റു ചെയ്തിട്ടുണ്ട്. എളവള്ളി കോക്കൂര്‍ വീട്ടില്‍ മോഹനന്റെ ഭാര്യ സജിനി(43)യാണ് കൊലചെയ്യപ്പെട്ടത. ആഭരണങ്ങള്ക്കുവേണ്ടിയാണ് കൊല നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.
കേസിലെ ഒരു പ്രതിയായ ബിരുദവിദ്യാര്‍ത്ഥി കുന്നംകുളം കക്കാട് കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ റെനി(20)യെ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റുചെയ്തു. കൊലപാതകം നടന്ന കോട്ടപ്പടിയിലെ ഫ്ലാറ്റിലേയ്ക്ക് വെള്ളിയാഴ്ച വൈകീട്ട് ക്രൈംബ്രാഞ്ച് സംഘം പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നു.
യുവതിയുമായി പ്രണയത്തിലായിരുന്ന കുന്നംകുളം വൈശേരി നെയ്യന്വീട്ടില് ബിനീഷാണ്(25) കേസിലെ ഒന്നാം പ്രതി. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
2007 ജൂണ്‍ 29നാണ് സജിനിയെ വീട്ടില്‍ നിന്നും കാണാതായത്. ക്ഷേത്രത്തിലേയ്ക്ക് പോകാനിറങ്ങിയ സജിനി കുന്നംകുളത്തുവച്ച് ബിനീഷിനെ കണ്ടുമുട്ടി. ഇരുവരും ക്ഷേത്രത്തില്‍ പോയി കോട്ടപ്പടിയിലുള്ള ബിനീഷിന്റെ ഫ്ലാറ്റിലേയ്ക്ക് വന്നു. വൈകീട്ട് നാലുമണിയോടെ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി.
പിന്നീട് ബീനീഷ് സുഹൃത്ത് റെനിയെ കുന്നംകുളത്തുനിന്നും ഫ്ലാറ്റിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. ജഡം കത്തിക്കാന്‍ പദ്ധതിയിട്ടിരുന്നു. കിടപ്പുമുറിയിലിട്ട് ജഡം വലിച്ച് അടുക്കളയില്‍ കൊണ്ടുപോയി കത്തിച്ചു. രാത്രി ഗുരുവായൂര്‍ പടിഞ്ഞാറേ നടയില്‍ നിന്നും രണ്ട് ബാഗുകള്‍ വാങ്ങി. കത്തിച്ച ജഡാവശിഷ്ടങ്ങള്‍ ബാഗിലാക്കി ഫ്ലാറ്റില്‍ത്തന്നെ സൂക്ഷിച്ചു. പിറ്റേന്ന് ഈ ബാഗുകള്‍ ചേറ്റുവ പുഴയില്‍ ഒഴുക്കി- സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്.
സജിനി 20 പവന് സ്വര്‍ണാഭരണങ്ങള്‍ ധരിച്ചിരുന്നു. അവ കവര്‍ച്ചചെയ്യാനാണ് കൊല നടത്തിയതെന്നാണ് സംശയം. ജഡം കത്തിച്ചതിനെത്തുടര്‍ന്ന് പുകയുയരുന്നത് കണ്ട് മുകളില്‍ താമസിക്കുന്നവര്‍ ബിനീഷിനോട് കാര്യം ചോദിച്ചു,. അപ്പോള്‍ പ്ലാസ്റ്റിക് കവറുകള്‍ തീയിട്ടിട്ടുണ്ടെന്നാണ് ബിനീഷ് പറഞ്ഞതത്രേ.
സജിനിയുടെ മൊബൈല്‍ ഫോണിലേയ്ക്ക് വന്ന നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് പൊലീസിന് ബീനീഷിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ അന്വേഷണത്തില്‍ നിന്നാണ് റെനിയെക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടിയത്. തുടര്‍ന്ന് കുന്നംകുളത്തുനിന്നുമാണ് ക്രൈംബ്രാഞ്ച് റെനിയെ അറസ്റ്റു ചെയ്തത്.
ശനിയാഴ്ച പ്രതിയെ ചേറ്റുവയില്‍ കൊണ്ടുപോയി തെളിവെടുപ്പു നടത്തും. സജിനി 25കാരനായ കാമുകനൊപ്പം ഒളിച്ചോടിപ്പോയെന്നായിരുന്നു ലോക്കല്‍ പൊലീസ് നല്കിയ വിവരം. എന്നാല്‍ പിന്നീട് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് സജിനിയുടെ ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നവംബര്‍ 14നാണ് ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications