Get Updates
Get notified of breaking news, exclusive insights, and must-see stories!

കത്തുകകള്‍ക്കെതിരെ നിയമം കൊണ്ടുവരുമെന്ന് മന്ത്രി

Minister C Divakaranകൊച്ചി: കുത്തകകളെ നിയന്ത്രിക്കുന്ന ബില്ല് കേരളം പാസാക്കുമെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി സി.ദിവാകരന്‍. കുത്തകകള്‍ക്കെതിരെ വ്യാപാരികള്‍ നടത്തുന്ന സമരത്തോട് യോജിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ കാര്‍ഷികോത്സവത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ചില്ലറ വില്‍പ്പന രംഗത്തും കാര്‍ഷിക മേഖലയിലും കുത്തക കമ്പനികള്‍ക്ക് പ്രവേശനം നല്‍കുന്ന കേന്ദ്ര നിയമമാണ് ഇവര്‍ക്കെതിരെ നിയമ നിര്‍മ്മാണം നടത്തുന്നതിന് പ്രധാന തടസ്സം.

ബില്ലിന്‍റെ രൂപരേഖ തയ്യാറാക്കി കേന്ദ്രത്തിന്‍റെ അനുമതിയ്ക്കായി അയച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി കിട്ടിയാലുടന്‍ ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും.

കാര്‍ഷികോത്സവത്തിന്‍റെ ഭാഗമായി നടന്ന സെമിനാര്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ ധാന്യ സംഭരണത്തിന്‍റെ കാര്യത്തില്‍ രാജ്യം ഗുരുതരമായ പ്രതിസന്ധി നേരിടുകയാണെന്ന് അദ്ദേഹം സെമിനാറില്‍ പറഞ്ഞു.

കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നെല്ലിന് ഉയര്‍ന്ന വില നല്‍കുന്നതിനാലാണ് സംസ്ഥാനത്ത് അരിവില വര്‍ദ്ധിക്കുന്നത്. കര്‍ഷകന് കിലോയ്ക്ക് ഒമ്പത് രൂപ വീ‍തം നല്‍കിയാണ് സര്‍ക്കാര്‍ നെല്ല് സംഭരിക്കുന്നത്. ഇങ്ങനെ സംഭരിക്കുന്ന നെല്ല് സംസ്കരിച്ച് വിപണിയിലെത്തുന്പോള്‍ വില കൂടും.

ഒരു കിലോ നെല്ല് കുത്തിയാല്‍ ഒരു കിലോ അരി ലഭിക്കില്ല. ഇത് വിലക്കയറ്റത്തിനെതിരെ ആക്ഷേപം ഉന്നയിക്കുന്നവര്‍ മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+