എച്ച്എംടി: ഒറ്റപ്പെടുത്തിയെന്ന് സിപിഐ
തിരുവനന്തപുരം: എച്ച്എംടി ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പോക്കുവരവ് റദ്ദാക്കണമെന്നും ഭൂമിവില്പന നടത്താന്‍ അവകാശമുണ്ടെന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം അസ്വീകാര്യമാണെന്നുമുള്ള പാര്‍ട്ടി നിലപാട് നപ്പാക്കാനാവാതെ പോയത് ഘടകകക്ഷികള്‍ ഒറ്റപ്പെടുത്തിയതുകൊണ്ടാണെന്ന് സിപിഐ.
സിപിഐ സംസ്ഥാന കൗണ്‍സിലിലാണ് സംസ്ഥാന സെക്രട്ടറി വെളിയം ഭാര്ഗവന് ഇക്കാര്യം പറഞ്ഞത്. ഇടതുമുന്നണിയോഗത്തില്‍ സിപിഐ തീരുമാനം ശക്തമായി ഉന്നയിക്കുന്നതില്‍ പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടതായി സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു.
പോക്കുവരവ് റദ്ദാക്കേണ്ടിവരുകയാണെങ്കില് പോക്കുവരവിന് അനുമതി നല്കിയ രണ്ടു മന്ത്രിമാര്‍ രാജിവെയ്ക്കേണ്ടിവരുമെന്ന പിണറായിയുടെ മുന്നറിയിപ്പിന് മുന്നില്‍ സിപിഐ നേതാക്കള്‍ പാര്‍ട്ടി തീരുമാനം മറന്നതായും വിമര്‍ശനമുയര്‍ന്നു.
എച്ച്എംടി ഭൂമി പ്രശ്നത്തില്‍ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം നടപ്പാക്കുന്നതിന് വേണ്ടി സിപിഐ മന്ത്രി രാജിവെയ്ക്കേണ്ടിവന്നാല്‍ അതിനും പാര്‍ട്ടി തയ്യാറാണെന്ന് മന്ത്രി കെപി രാജേന്ദ്രന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചിരുന്നതായി ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
ഇതിന് മറുപടിയായാണ് മുന്നണിയില്‍ ഘടകകക്ഷികള്‍ തങ്ങളെ ഒറ്റപ്പെടുത്തുകയായിരുന്നുവന്ന് ആര്‍എസ്പി പോലും സിപിഎം നിലപാടിനെ പിന്തുണയ്ക്കുകയാണുണ്ടായതെന്നും വെളിയം വിശദീകരണം നല്‍കിയത്. മുന്നണി രാഷ്ട്രീയത്തില്‍ ഘടകകക്ഷികളുടെ നിലപാടും മറ്റും അനുസരിച്ച് മുന്നണിയുടെ സുഗമമായ പ്രവര്‍ത്തനത്തിനായി ചില വിട്ടുവീഴ്ചകള്‍ വേണ്ടിവരുമെന്നും ഇത് സ്വാഭാവികമാണെന്നും വെളിയം വ്യക്തമാക്കി.
എന്നാല്‍ വെളിയത്തിന്റെ വിശദീകരണം കൊണ്ട് കൗണ്‍സില്‍ അംഗങ്ങള്‍ തൃപ്തരായിട്ടില്ലെന്നാണ് സൂചന. എച്ച്എംടി ഭൂമിയിടപാട് സംബന്ധിച്ച ചര്‍ച്ചകള്‍ക്കുശേഷം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട പ്രവര്‍ത്തന റിപ്പോര്‍ട്ടിന് സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്കി.
മാര്‍ച്ച് ആദ്യവാരത്തില്‍ തൃശൂരിലാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. മുന്നണി പ്രവര്‍ത്തനത്തില്‍ സിപിഎം കാട്ടുന്ന മേധാവിത്ത മനോഭാവത്തിനെതിരെ രൂക്ഷ വിമര്‍ശനവും സിപിഐ മന്ത്രിമാരുടെ പ്രവര്ത്തനത്തനെതിരായ സ്വയം വിമര്‍ശനവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications