കോഴിക്കോട് സ്‌ഫോടനം: മലപ്പുറം സ്വദേശി പിടിയില്‍
കോഴിക്കോട്: കോഴീക്കോട് സ്‌ഫോടനത്തിന് പിന്നിലുള്ളയാളെന്ന് സംശയിക്കപ്പെടുന്ന മലപ്പുറം സ്വദേശി നാസറിനെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറസ്‌റ്റു ചെയ്‌തു.
ദുബായിലായിരുന്ന ഇയാള്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ക്രൈം ബ്രാഞ്ച് അറസ്‌റ്റു ചെയ്‌തത്. നാസറിനെ അന്വേഷണ സംഘം കോഴിക്കോട്ടെത്തിച്ച് ചോദ്യം ചെയ്യല്‍ ആരംഭിച്ചിട്ടുണ്ട്.
2006 മാര്‍ച്ച് മൂന്നിനായിരുന്നു കേരളത്തെ ഞെട്ടിച്ച സ്‌ഫോടനങ്ങള്‍ അരങ്ങേറിയത്. കോഴീക്കോട്ടെ രണ്ട് ബസ് സ്‌റ്റാന്‍ഡുകളിലായിട്ടായിരുന്നു സ്‌ഫോടനങ്ങള്‍. സ്‌ഫോടനത്തിനു തൊട്ടു മുമ്പു വരെ സ്ഥലത്ത് ഫോണില്‍ സംസാരിച്ചയാളെ ചുറ്റപ്പറ്റിയായിരുന്നു അന്വേഷണം മൂന്നോട്ടു നീങ്ങിയിരുന്നത്.
ദൃക്‌സാക്ഷികളുടെ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ വരച്ച രേഖാ ചിത്രത്തില്‍ ഇയാള്‍ മലപ്പുറം സ്വദേശിയായ നാസറാണെന്നു തിരിച്ചറിയുകയായിരുന്നു. നാസറിനെ അറസ്റ്റു ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ നടപടികള്‍ തുടരുന്നതിനിടെയാണ് ഇയാള്‍ മുംബൈയിലെത്തിയത്.
ഇന്ത്യയിലെ ഏതു വിമാനത്താവളത്തിലെത്തിയാലും അറിയിക്കണമെന്ന് ക്രൈംബ്രാഞ്ച് നിര്‍ദേശിച്ചിരുന്നു.












Click it and Unblock the Notifications