പതിനാറ് വയസ്സിനിടെ മൂന്നു പ്രസവം, ഏഴു മക്കള്‍
ലണ്ടന്‍: പതിനാറാമത്തെ വയസ്സില്‍ ഏഴു കുട്ടികളുടെ അമ്മയാകുന്നുവെന്നത് വശ്വസിക്കാന്‍ കഴിയുന്നുണ്ടോ? എന്നാല്‍ അര്‍ജന്റീനക്കാരിയായ പമേലയുടെ കഥയറിഞ്ഞാല്‍ അത്ഭുതപ്പെടും, പതിനാറ് വയസ്സായപ്പോഴേയ്‌ക്കും ഏഴുകുട്ടികള്‍ക്കാണ് പമേല ജന്മം നല്‍കിയത്.
സെന്‍ട്രല്‍ അര്‍ജന്റീന പ്രൊവിന്‍സിലെ വിദൂര നഗരമായ ലിയോണ്‍സിലെ താമസക്കാരിയായ പമേല തന്റെ മൂന്നാം പ്രവസത്തില്‍ മൂന്നു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതോടെയാണ് കുട്ടികളുടെ എണ്ണം ഏഴായത്.
പതിനാലാം വയസ്സില്‍ തന്റെ ആദ്യ പ്രവസത്തില്‍ പമേലയ്‌ക്ക് ഒരു ആണ്‍ കുഞ്ഞാണ് ജനിച്ചത്. പിന്നീട് പതിനഞ്ചാം വയസ്സില്‍ രണ്ടാമത്തെ പ്രസവത്തില്‍ മൂന്നു കുട്ടികള്‍ക്ക് ജന്മം നല്‍കി. ഇപ്പോള്‍ പതിനാറാമത്തെ വയസ്സില്‍ വീണ്ടും മൂന്നു കുഞ്ഞുങ്ങള്‍ക്കുകൂടി ജന്മം നല്‍കി. അങ്ങനെ പതിനേഴാമത്തെ വയസ്സില്‍ പമേല ഏഴുകുട്ടികളുടെ മാതാവായി മാറി.
ഏഴുമക്കളുണ്ടെങ്കിലും പമേലയ്‌ക്ക് ഒരാണ്‍ തരിമാത്രമേയുള്ളു. രണ്ടാമത്തെയും മൂന്നാമത്തെയും തവണ പമേല വളര്‍ച്ച പൂര്‍ണ്ണമാകാത്ത പെണ്‍കുഞ്ഞുങ്ങള്‍ക്കാണ് ജന്മം നല്‍കിയത്. വെള്ളിയാഴ്ചയാണ് പമേല വീണ്ടും മൂന്ന് പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത് കുട്ടികള്‍ക്കും അമ്മയ്‌ക്കും കുഴപ്പമൊന്നുമില്ലെന്ന് പമേലയെ പ്രവേശിപ്പിച്ച ആശുപത്രിയിലെ അധികൃതര്‍ അറിയിച്ചു.
പതിനേഴാം വയസ്സില്‍ ഏഴുകുട്ടികളുടെ അമ്മയായ പമേലയുടെ കഥ ഇപ്പോള്‍ അര്‍ജന്റീനയിലാകെ സംസാരവിഷയമായിരിക്കുകയാണ്. രണ്ടാമത്തെ പ്രസവത്തില്‍ മൂന്നു കുട്ടികള്‍ ജനിച്ചപ്പോള്‍ ഇവിടത്തെ പ്രവിശ്യാ അധികാരികള്‍ പമേലയ്‌ക്ക് വീടുവയ്‌ക്കാന്‍ ഭൂമി നല്‍കി സഹായിച്ചിരുന്നു.
പമേലയുടെ മാതാവ് ജോലികള്‍ ചെയ്‌താണ് മകളെയും പേരക്കുട്ടികളെയും പരിപാലിക്കുന്നത്. സര്‍ക്കാറില്‍ നിന്നും കൂടുതല്‍ സഹായങ്ങള്‍ നേടുന്നതിനായി ഇവര്‍ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ ചില അര്‍ജന്റീനക്കാര്‍ പറയുന്നത് പമേലയ്‌ക്ക് ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങളെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതുകൊണ്ടാണ് ചെറുപ്രായത്തില്‍ത്തന്നെ ഏഴു കുട്ടികള്‍ക്ക് ജന്മം നല്‍കേണ്ടിവന്നതെന്നാണ്. ഇവര്‍ക്ക് ഇതിനെക്കുറിച്ച് വേണ്ടവിധത്തിലുള്ള അറിവ് നല്‍കണമെന്നും ചിലര്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.












Click it and Unblock the Notifications