3300 ഓളം ഭാഷകള്‍ ഇല്ലാതാകുന്നു: യുഎന്‍
ന്യൂയോര്‍ക്ക്: ലോകമൊട്ടാകെയുള്ള 6700 ഓളം ഭാഷകളില്‍ പകുതിയിലേറെ നാമാവശേഷമായിക്കൊണ്ടിരിക്കുകായാണെന്ന് ഐക്യ രാഷ്ട്ര സഭ.
ലോക മാതൃ ഭാഷ ദിനത്തോടനുബന്ധിച്ച് യുഎന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഭാഷകള്‍ നേരിടുന്ന ഭീഷണിയെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. ലോകത്തുള്ള 96 ശതമാനം ഭാഷകളും വെറും നാല് ശതമാനം ജനങ്ങളാണ് സംസാരിക്കുന്നത്.
ആഗോളവത്‌കരണം ഭാഷകളെ കൊല്ലുകയാണെന്നും യുഎന്‍ മുന്നറിയിപ്പ് നല്‌കുന്നു. പ്രാദേശിക ഭാഷകളുടെ സംരക്ഷണം വളരെ പ്രാധാന്യമുള്ളതാണ്. ഇതിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. ഭീഷണി നേരിടുന്ന ഭാഷകളുടെ രേഖപ്പെടുത്തി സൂക്ഷിക്കാനും യുഎന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭാഷകളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ 2000 മുതലാണ് യുഎന്‍ മാതൃ ഭാഷ ദിനം ആചരിക്കാന്‍ ആരംഭിച്ചത്. ഭാഷയുടെ മരണത്തിലൂടെ ലോകത്തിന്റെ സംസ്ക്കാരവും അതിന്റെ ഓര്‍മ്മകളും ചിന്തിക്കുന്നതിലെ വൈവിധ്യത്തിന്റെയുമൊക്കെ മരണമാണ് സംഭവിക്കുന്നതെന്ന് യുഎന്‍ പറയുന്നു.












Click it and Unblock the Notifications