ബാറ്ററി ഉരുകുന്നു; എല്‍ജി ലാപ്‌ടോപ് വില്‌പന നിര്‍ത്തി
സോള്‍: ബാറ്ററി ഉരുകുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് എല്‍ജി ലാപ്‌ടോപ് കമ്പ്യൂട്ടറുകളുടെ വില്‌പന താത്‌കാലികമായി നിര്‍ത്തിവെച്ചു.
ദക്ഷിണ കൊറിയയിലെ ഒരു വിദ്യാര്‍ഥിയുടെ ലാപ്‌ടോപിലെ ബാറ്ററിയാണ് ഉരുകിയതായി കണ്ടെത്തിയത്. എന്തെങ്കിലും തരത്തിലുള്ള തകരാറുകള്‍ മൂലം ബാറ്ററികള്‍ പൊട്ടിത്തെറിയ്‌ക്കുന്നത് ഒഴിവാക്കാനായി സ്വയം ഉരുകുന്ന വിധത്തിലാണ് എല്‍ജി ബാറ്ററികള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
തകരാര്‍ കണ്ടെത്തിയ ലാപ്‌ടോപിന്റെ മോഡലിനെക്കുറിച്ചുള്ള വിവിരങ്ങള്‍ എല്‍ജി പുറത്തു വിട്ടിട്ടില്ല. ഈ ലാപ്‌ടോപ്പിന്റെ മോഡലിന്റെ വില്‌പനയാരംഭിച്ചിട്ട് അധിക നാളായിട്ടില്ലെന്നും കൊറിയയില്‍ മാത്രമേ ഇത് വിപണിയിലെത്തിയിട്ടുള്ളുവെന്നും എല്‍ജി ഇലക്ട്രോണിക്‌സ് വക്താവ് ജിക് സൂ കിം അറിയിച്ചു.
ഈ വര്‍ഷം ജനുവരിയിലും സമാനമായ തരത്തിലുള്ള സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഒരു കൊറിയന്‍ പത്രപ്രവര്‍ത്തകന്റെ ലാപ്‌ടോപ്പിന്റെ ബാറ്ററി ഉരുകുകയും പൊട്ടിത്തെറിയുടെ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്‌തിരുന്നു.
സംഭവം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് എല്‍ജിയുടെ ലാപ്‌ടോപ്പ് വിപണിയില്‍ തിരിച്ചടി നേരിട്ടിരുന്നു. തകരാര്‍ കണ്ടെത്തിയ ബാറ്ററി എല്‍ജി വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നില്ല












Click it and Unblock the Notifications