മൃതദേഹവുമായി വേഴ്ച നടത്തിയയാളെ കൊലക്കുറ്റത്തിന് ശിക്ഷിച്ചു
ലണ്ടന്‍: ഫാഷന്‍ മോഡലിന്റെ മൃതദേഹവുമായി ലൈംഗിക വേഴ്ച നടത്തിയയാളെ കൊലക്കുറ്റം ചുമത്തി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
മോഡല്‍ സല്ലി ആന്‍ ബോമാനെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തി പാചകക്കാരനായ മാര്‍ക്സ് ഡിക്സി(37)യെന്നയാള്ക്കാണ് കോടതി ജീവപര്യന്തം തടവുശിക്ഷവിധിച്ചത്. ഇത്തരത്തില്‍ ഒട്ടേറെ കൊലപാതകങ്ങള്‍ ഇയാള്‍ നടത്തിയതായി സംശയിക്കുന്നുണ്ടെന്ന് കേസന്വേഷണം നടത്തിയ കുറ്റാന്വേഷകര്‍ പറഞ്ഞു.
എന്നാല്‍ പതിനെട്ടുകാരിയായ മോഡലിനെ താന്‍ കൊന്നിട്ടില്ലെന്നും മരിച്ചുകിടക്കുമ്പോള്‍ മൃതദേഹത്തില്‍ ലൈംഗിക വേഴ്ച നടത്തുകമാത്രമേ ചെയ്തിട്ടുള്ളുവെന്നാണ് ഡിക്സി പറയുന്നത്. കോടതി വിധിച്ച ശിക്ഷപ്രകാരം 34വര്‍ഷത്തേയ്ക്ക് ഇയാള്‍ക്ക് പരോള്‍ പോലും ലഭ്യമാകില്ല.
വളരെ ഹീനമായ കൃത്യമാണ് ഡിക്സി നടത്തിയതെന്ന് ശിക്ഷ വിധിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചു. ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത് കോടതിയില്‍ സന്തോഷമുണ്ടാക്കുകയും സെല്ലിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ മോഡലിന്റെ വീട്ടുകാര്‍ ഇയാള്‍ക്കെതിരെ ശബ്ദം വച്ച് പ്രശ്നമുണ്ടാക്കുകയും ചെയ്തിരുന്നു.
2005 സെപ്റ്റംബറിലാണ് മോഡല്‍ സല്ലി ദാരുണമായി കൊലചെയ്യപ്പെട്ടത്. കൊലചെയ്തുകഴിഞ്ഞാണ് ഡിക്സി മൃതദേഹത്തെ കാമപൂര്‍ത്തീകരണത്തിനായി ഉപയോഗിച്ചുവെന്നും അതിന്ശേഷം കൊള്ളയടിച്ചുവെന്നുമായിരുന്നു മോഡലിന്റെ മാതാവ് നല്‍കിയിരുന്ന പരാതി.
കൊലപാതകത്തെത്തുര്ന്ന് സല്ലിയുടെ കാമുകനു നേരെയും സംശയം ജനിച്ചിരുന്നു തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തിയിരുന്നു. പിന്നീടാണ് ഡിക്സിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തുകയും അന്വേഷണം ആ വഴിയ്ക്കു നീങ്ങുകയും ചെയ്തത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications