കൂട്ടുകാരിയുടെ പ്രേതം വിളിച്ചു; പതിനൊന്നുകാരന്‍ ആത്മഹത്യ ചെയ്‌തു
മധുര: കൂട്ടുകാരിയുടെ പ്രേതം നിര്‍ദ്ദേശിച്ചുവെന്ന് അവകാശപ്പെട്ട് മധുരയില്‍ പതിനൊന്നുവയസ്സുകാരന്‍ ആത്മഹത്യ ചെയ്‌തു.
ശിവഗംഗ ജില്ലയിലെ തിരുപ്പുവനം സ്വദേശിയ ബാലാജിയാണ് കൂട്ടുകാരിയുടെ പ്രേതം കൂടെച്ചെല്ലാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്‌തത്.
മാസങ്ങള്‍ക്കുമുമ്പ് അയല്‍വാസിയും കൂട്ടുകാരിയുമായ അമുദ തീകൊളുത്തി മരിച്ചതിനെത്തുടര്‍ന്ന് ബാലാജിയുടെ മാനസിക നില തെറ്റിയിരിക്കുകയായിരുന്നു.
കൂട്ടുകാരിയുടെ മരണ ദിവസം മുതല്‍ ആറാംക്ലാസുകാരുനായ ബാലാജി അവളുടെ പ്രേതം തന്നെ ദിവസവും കാണാനെത്തുന്നുണ്ടെന്ന് പറയാറുണ്ടായിരുന്നത്രേ. കാണാനെത്തുന്നതിനൊപ്പം അമുദയുടെ ആത്മാവ് തന്നെ കൂടെച്ചെല്ലാന്‍ വിളിക്കാറുണ്ടെന്നും ബാലാജി പറയുമായിരുന്നു.
തുടര്‍ന്ന് വ്യാഴാഴ്‌ച കുട്ടി മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തി. പൊള്ളലേറ്റനിലയില്‍ ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോകുന്നവഴിയ്‌ക്ക് ബാലാജി മരിയ്‌ക്കുകയായിരുന്നു.
അസുഖത്തെത്തുടര്‍ന്ന് മാതാപിതാക്കള്‍ ബാലാജിയെ മാനസികാരോഗ്യ ആശുപത്രികളില്‍ ചികിത്സിപ്പിക്കുകയും അമ്പലങ്ങളില്‍ കൊണ്ടുപോയി പൂജ നടത്തുകയും ചെയ്‌തിരുന്നു. അസുഖം പിടിപെട്ടതിനെത്തുടര്‍ന്ന് ബാലാജി കൃത്യമായി സ്‌കൂളില്‍ പോകാറുണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.












Click it and Unblock the Notifications