പൊലീസുകാരന്‍ ഭാര്യയെകൊന്ന് ജീവനൊടുക്കി
ദില്ലി: ഈയിടെ വിവാഹിതനായ പൊലീസ് കോണ്‍സ്‌റ്റബിള്‍ ഭാര്യയെ കൊന്ന് ആത്മഹത്യചെയ്‌തു.
ഇരുപത്തിയെട്ടുകാരനായ മുംബൈ സ്വദേശി അമോല്‍ കേറ്റ് ആണ് ഇരുപത്തിനാലുകാരിയായ ഭാര്യയെ കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചത്.
ഭാര്യയ്‌ക്ക് വിവാഹേതരബന്ധമുണ്ടെന്ന് ഇയാള്‍ക്ക് സംശയമുണ്ടായിരുന്നുവത്രേ. രണ്ടാഴ്‌ച മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
ഭാര്യയുടെ മാതാവ് ഇവരുടെ മുറിയുടെ വാതിലില്‍ കൊട്ടിവിളിച്ചിട്ടും മറുപടിയൊന്നുമില്ലാഞ്ഞ് പൊലീസില്‍ വിവരമറിയിച്ചു. പിന്നീട് പൊലീസെത്തി വാതില്‍ തുറന്നപ്പോഴാണ് അമോലിനെ തൂങ്ങിമരിച്ചനിലയിലും ഭാര്യ പൂനത്തെ കൊലചെയ്യപ്പെട്ടനിലയിലും കണ്ടെത്തിയത്.
മുറിയില്‍ നിന്നും ഒരു ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേയ്‌ക്ക് മാറ്റി.












Click it and Unblock the Notifications