ഇന്റര്‍നെറ്റ് കെഫെയില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബ്ബന്ധമാക്കി
കൊല്‍ക്കത്ത: നഗരത്തിലെ സൈബര്‍ കെഫെ ഉപഭോക്താക്കള്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബ്ബന്ധമാക്കി. ഉതുസംബന്ധിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ ഗൗതം മോഹന ചക്രവര്‍ത്തി ഇറക്കിയ ഉത്തരവ് നഗരത്തില്‍ ശനിയാഴ്‌ച നിലവില്‍ വന്നു.
ഭീകരരില്‍ നിന്നും സാമൂഹിക വിരുദ്ധരില്‍ നിന്നുമുള്ള ഭീഷണി തടയുന്നതിനാണ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബ്ബന്ധമാക്കിയത്. ഭീകരരും സാമൂഹിക വിരുദ്ധരും പ്രവര്‍ത്തനങ്ങള്‍ക്കായി ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് നേരത്തേ തന്നെ കണ്ടെത്തിയിരുന്നു.
ഇവര്‍ പരസ്‌പരം ബന്ധപ്പെടുന്നതിനായി കെഫെകളിലെത്തി ഇ-മെയിലുകള്‍ ഉപയോഗിക്കുന്നുമുണ്ട്. ഇക്കാര്യങ്ങളെത്തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയിലാണ് കൊല്‍ക്കത്തയില്‍ ഇത്തരത്തിലൊരു നിയമം കൊണ്ടുവന്നത്.
കെഫെകളിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെന്ന് ഉറപ്പുവരുത്താനും അവരുടെ പേര്, കെഫെയില്‍ എത്തിയ സമയം, പുറത്തുപോകുന്ന സമയം, ഉപയോഗിച്ച കമ്പ്യൂട്ടറിന്റെ നമ്പര്‍ എന്നിയുള്‍പ്പെടുയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും പൊലീസ് കെഫെ ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഈ വിവരങ്ങള്‍ ആറുമാസത്തോളം സെര്‍വറില്‍ സൂക്ഷച്ചുവയ്‌ക്കണമെന്നും ഇവര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications