Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനം

ദില്ലി: സിപിഎമ്മിനൊപ്പമുള്ള മുന്നണി ആര്‍ എസ് പിക്ക് മടുത്തു. ഇടതു പാര്‍ട്ടികള്‍ക്കു യോജിക്കാത്ത നയങ്ങള്‍ നടപ്പാക്കുകയാണ് സിപിഎമ്മെന്നും സിപിഎം ഇല്ലാത്ത മുന്നണി രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും ആര്‍ എസ് പിക്ക് ദേശീയ സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു.

കേരളത്തിലും ബംഗാളിലും സിപിഎമ്മിനൊപ്പം മുന്നണി സഹവാസം നടത്തുന്ന ആര്‍ എസ് പിക്ക് സിപിഎമ്മിന്റെ 'വല്യേട്ടന്‍' മനോഭാവം മടുത്തെന്നു വെളിപ്പെടുത്തുന്ന വിമര്‍ശനമാണ് പ്രതിനിധികളില്‍ നിന്നുണ്ടായത്. തങ്ങളുടെ സീറ്റുകള്‍ കവര്‍ന്നെടുക്കുകയാണ് സിപിഎമ്മെന്നും സിപിഎമ്മിന്റെ മുന്നണിയില്‍ തുടര്‍ന്നാല്‍ പാര്‍ട്ടി നശിപ്പിക്കുമെന്നും കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ പറഞ്ഞു. അതേ സമയം സിപിഎം ഇല്ലാത്ത മുന്നണിയെ കുറിച്ച് ആലോചിക്കണമെന്ന ബംഗാള്‍ പ്രതിനിധികളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല.

കേരളത്തില്‍ നേരത്തേ പാര്‍ലമെന്റിലും നിയമസഭയിലുമായി ഒന്‍പതു സീറ്റാണ്‌ ആര്‍ എസ് പിക്കുണ്ടായിരുന്നത്. അതിപ്പോള്‍ നാലു നിയമസഭാ സീറ്റ് മാത്രമായിട്ടുണ്ട്. ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ അവശേഷിക്കുന്ന സീറ്റുകള്‍ കൂടി ആര്‍ എസ് പിക്ക് നഷ്ടപ്പെടുമെന്ന ആശങ്കയാണ് പ്രതിനിധികള്‍ പ്രകടിപ്പിച്ചത്.

ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുന്‍ സംസ്ഥാന സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡനെ പരിഗണിക്കുന്നുണ്ട്. ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് ചന്ദ്രചൂഡന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+