യാഹ്യ ആയുധം കടത്തി: പൊലീസ്
ബാംഗ്ലൂര്‍: കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ വച്ച് പിടിയിലായ മലയാളി എഞ്ചിനീയര്‍ യാഹ്യാ ഖാന്‍ തീവ്രവാദികള്‍ക്കു സാങ്കേതിക സഹായം ചെയ്തുവരികയായിരുന്നുവെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു.
സിമിയുടെ പ്രവര്‍ത്തനങ്ങളുമായി യാഹ്യ സജീവമായിരുന്നു. എട്ടു വര്‍ഷം മുമ്പ് കേരളത്തില്‍ നിന്നും ബാംഗ്ലൂരിലേക്ക് വന്നതിനു ശേഷമാണ് കോഴിക്കോട് സ്വദേശിയായ മുഹമ്മദ് യാഹ്യ കമ്മുകുട്ടി സിമിയില്‍ ചേര്‍ന്നത്. യാഹ്യ രാജ്യത്തെ തീവ്രവാദികള്‍ക്ക് പണവും ആയുധങ്ങളുമെത്തിക്കുകയും സാങ്കേതിക സഹായം നല്‍കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ആയുധത്തിന്റെയും പണത്തിന്റെയും ശ്രോതസ്സെന്തെന്ന് വെളിപ്പെട്ടിട്ടില്ല.
ചില തീവ്രവാദികള്‍ക്ക് യാഹ്യ അഭയം നല്‍കിയിരുന്നു. ഇവരാണ് പണവും ആയുധങ്ങളും സ്വീകരിക്കുന്നതില്‍ യാഹ്യയെ സഹായിച്ചത്. തീവ്രവാദികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകളും റേഷന്‍ കാര്‍ഡുകളും മറ്റ് രേഖകളും ഇയാള്‍ തരപ്പെടുത്തിക്കൊടുത്തിരുന്നു.
അതേ സമയം കര്‍ണാടകത്തില്‍ ഏതെങ്കിലും തീവ്രവാദി പദ്ധതി നടപ്പിലാക്കാന്‍ ഇയാള്‍ക്ക് പദ്ധതിയുണ്ടായിരുന്നോ എന്ന് വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications