പുലിക്കുന്നേല്‍ ഭാര്യയുടെ സംസ്കാരം നടത്തി
കോട്ടയം: ക്രൈസ്തവ പരിഷ്കരണവാദിയായ ജോസഫ് പുലിക്കുന്നേല്‍ ക്രൈസ്തവ ആചാരങ്ങള്‍ക്കു വിരുദ്ധമായി ഭാര്യയുടെ ശവസംസ്കാരം നടത്തി. മൃതദേഹം കബറടക്കുന്ന ക്രൈസ്തവ രീതിക്കു വിരുദ്ധമായാണ് പുലിക്കുന്നേല്‍ ഭാര്യയുടെ മൃതദേഹം സംസ്കരിച്ചത്.
വെള്ളിയാഴ്ചയാണ് പുലിക്കുന്നേലിന്റെ ഭാര്യ കൊച്ചുറാണി (74) അന്തരിച്ചത്. വീട്ടുവളപ്പില്‍ തന്നെയാണ് ശവസംസ്കാരം നടത്തിയത്. സഭയ്ക്ക് ഇതില്‍ എതിര്‍പ്പൊന്നുമില്ലായിരുന്നെന്നും സഭാ പുരോഹിതന്‍മാര്‍ പ്രാര്‍ത്ഥനയ്ക്കായിയെത്തിയിരുന്നെന്നും പുലിക്കുന്നേലിന്റെ കൊച്ചുമകന്‍ അഖില്‍ പറഞ്ഞു.
സീറോ മലബാര്‍ വിഭാഗത്തില്‍ പെടുന്ന ജോസഫ് പുലിക്കുന്നേല്‍ സഭാ നേതൃത്വതത്തിന്റെയും യാഥാസ്ഥിതിക ക്രൈസ്തവ ആചാരങ്ങളുടെയും ശക്തനായ വിമര്‍ശകനാണ്.
അതേ സമയം ശവസംസ്കാരം സഭ അനുവദിക്കുന്നുണ്ടെന്ന് സീറോ മലബാര്‍ സഭയുടെ വക്താവ് പോള്‍ തേലക്കാട്ട് പറഞ്ഞു. ജര്‍മനിയില്‍ താന്‍ ശവസംസ്കാര ചടങ്ങ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications