വി.എസിനോട് വിട്ടുനില്‍ക്കാന്‍ പറഞ്ഞു: കരീം
മലപ്പുറം: സൈബര്‍ സിറ്റി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ വിട്ടുനിന്നതുമായി ബന്ധപ്പെട്ട വിവാദത്തിന് യാതൊരടിസ്ഥാനവുമില്ലെന്ന് വ്യവസായ മന്ത്രി എളമരം കരീം.
ചില സംശയങ്ങള്‍ ദുരീകരിക്കേണ്ടതുണ്ട് എന്നതിനാലാണ് മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടുനിന്നത്. ഇതുസംബന്ധിച്ച് ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഞാനും ഫിഷറീസ് മന്ത്രി എസ്. ശര്‍മയും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അന്തിമകരാര്‍ ഒപ്പുവയ്ക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കുമെന്നും ശര്‍മ പറഞ്ഞു.
എച്ച് എം ടി ഭൂമി ഇടപാടിനെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമെന്ന നിലയില്‍ കോടതിയാണ് ഇക്കാര്യത്തില്‍ അന്തിമവിധി പറയേണ്ടത്.
എച്ച് എം ടി ഭൂമി ഇടപാടില്‍ തെറ്റായൊന്നും സര്‍ക്കാര്‍ ചെയ്തിട്ടില്ല. ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചതെന്നും കരീം പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications