Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളിയ്‌ക്ക്‌ ഒരുകോടിയുടെ ശംബള വാഗ്‌ദാനം

കൊച്ചി: കേരളത്തിലെ ഒരു വിദ്യാര്‍ത്ഥിയ്‌ക്ക്‌ കാമ്പസ്‌ ഇന്റര്‍വ്യൂ ഓസ്ത്രേലിയന്‍ കന്പനി ഒരു കോടി രൂപ ശംബളം വാഗ്ദാനം ചെയ്തു.

മാള ഹോളിഗ്രേസ്‌ അക്കാദമി ഓഫ്‌ മാനേജ്‌മെന്റ്‌ സ്റ്റഡീസിലെ എംബിഎ വിദ്യാര്‍ത്ഥിയായ ശ്യാംകുമാര്‍ ഹരിദാസിനാണ്‌ ഓസ്‌ത്രേലിയയിലെ ഫ്രോന്‍ഡിയര്‍ എയര്‍ലൈന്‍സ്‌ ഒരു കോടി രൂപ ശംബളം വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌.

കേരളത്തിലെ ഒരു മാനേജ്‌മെന്റ്‌ സ്‌കൂളിലേയ്‌ക്കെത്തുന്ന ഏറ്റവും വലിയ ശംബള വാഗ്‌ദാനമാണിതെന്ന്‌ ഹോളിഗ്രേസ്‌ അക്കാദമി ചെയര്‍മാന്‍ അഡ്വക്കറ്റ്‌ രാജു ഡേവീഡ്‌ പെരേപ്പാടന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അഹമ്മദാബാദില്‍ ജനിച്ചുവളര്‍ന്ന ശ്യാം കുമര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്‌. 6.32 ലക്ഷംരൂരയാണ്‌ ശ്യാംകുമാറിന്‌ വാഗ്‌ദാനം ചെയ്‌ത അടിസ്ഥാന മാസശംബളം. ഒരു വര്‍ഷമാകുമ്പോള്‍ ഇത്‌ 75.79 രൂപയാകും.

കുടുംബതാസമ,ം കുടുംബ മെഡിക്കല്‍ അലവന്‍സ്‌, ഇന്‍ഷുറന്‍സ്‌, ട്രാവല്‍ അലവന്‍സ്‌ എന്നിവ കൂടി ചേര്‍ക്കുമ്പോള്‍ പ്രതിവര്‍ഷ ശംബളം ഒരു കോടി രൂപ കടക്കും.

ഹോളിഗ്രേസ്‌ അക്കാദമിയുടെ ആദ്യ ബാച്ചില്‍ത്തന്നെ ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്‌ വലിയ നേട്ടമാണെന്ന്‌ ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.

ദുബയിലെ ടെക്‌ ലിങ്ക്‌ എന്ന കമ്പനി മറ്റൊരു വിദ്യാര്‍ത്ഥിയ്‌ക്ക്‌ 13.20 ലക്ഷം രൂപയുടെ ജോലി വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നും ഇത്‌ കേരളത്തിലെ രണ്ടാമത്തെ ഉയര്‍ന്ന ശംബളമാണെന്നും അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+