എസ്എന്‍ഡിപി-പിഡിപി സഖ്യത്തിന് നീക്കം
ആലപ്പുഴ: പിഡിപിയുമായി എസ്എന്‍ഡിപി യോഗം കൈകോര്‍ക്കുമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി സൂചന നല്‍കി.
കണിച്ചുകുളങ്ങരയിലെ തന്റെ വീട്ടില്‍ വച്ച് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുമായി ഏതാനും ദിവസം മുമ്പ് ചര്‍ച്ച നടത്തിയതായി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കൂടിക്കാഴ്ചയില്‍ എസ്എന്‍ഡിപി-പിഡിപി സഖ്യത്തെ കുറിച്ച് ചര്‍ച്ച ചെയ്തു.
പല സുപ്രധാനമായ നിര്‍ദ്ദേശങ്ങളും മദ്നി മുന്നോട്ടുവച്ചു. പിഡിപിയുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നതിന് തനിക്ക് വ്യക്തിപരമായി താത്പര്യമുണ്ട്. ഇക്കാര്യത്തില്‍ എസ്എന്‍ഡിപി നേതൃത്വം ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
മദ്നിക്കൊരുപാട് മാറ്റമുണ്ടായിട്ടുണ്ട്. സാമൂഹ്യനീതി സംബന്ധിച്ച് വിലയേറിയ പല നിര്‍ദ്ദേശങ്ങളുമാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. മലപ്പുറത്തു മറ്റു ഭാഗങ്ങളിലുമുള്ള ഈഴവര്‍ക്കും മുസ്ലീങ്ങള്‍ക്കും വിദ്യാഭ്യാസത്തിനു നല്ല ജീവിതസാഹചര്യവും നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ട്.
എന്‍എസ്എസിന്റെ നിലപാട് മൂലമാണ് അവരുമായുള്ള എസ്എന്‍ഡിപിയുടെ സഖ്യം തകര്‍ന്നത്. ഇന്ന് എന്‍എസ്എസിന് നായര്‍ സമുദായത്തിന്റെ യാതൊരു പിന്തുണയുമില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണം ഒട്ടും തൃപ്തികരമല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications