Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായപൂര്‍ത്തിയാകാത്ത മാതാവ്‌ കുഞ്ഞിനെ 1000രൂപയ്‌ക്ക്‌ വിറ്റു

കോഴഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടി ജന്മംനല്‍കിയ കുഞ്ഞിനെ ഇടനിലക്കാരന്‍ 1000 രൂപയ്‌ക്ക്‌ വിറ്റു. വിവരമറിഞ്ഞ ട്രൈബല്‍ എക്‌സ്റ്റണ്‍ഷന്‍ ഓഫീസര്‍ കുഞ്ഞിനെ വീണ്ടെടുത്ത്‌ തരികെ അമ്മയെ ഏല്‍പ്പിച്ചു.

കുഞ്ഞിന ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. പത്തനംതിട്ട ജില്ലയിലെ കോന്നി കോക്കോത്തോട്‌ നെല്ലിക്കപ്പാറ കോളനിയിലെ മലപ്പണ്ടാരം വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ്‌ കോട്ടയം മെഡിക്കല്‍ കോളെജ്‌ ആശുപത്രിയില്‍ രണ്ടാഴ്‌ച മുമ്പ്‌ മാസം തികയാത്ത കുഞ്ഞിന്‌ ജന്മം നല്‍കിയത്‌.

തണ്ണിത്തോട്ടിലുള്ള വീട്ടില്‍ താമിസിച്ചിരുന്ന പെണ്‍കുട്ടിയ രാജന്‍കുട്ടിയെന്നയാള്‍ വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. ആദിവാസി സ്‌ത്രീകള്‍ക്ക്‌ പ്രസവാനുകൂല്യമായി നല്‍കുന്ന ആയിരം രൂപ വാങ്ങി നല്‍കാമെന്ന്‌ പറഞ്ഞ്‌ ആങ്ങമൂഴി സ്വദേശി രാമചന്ദ്രന്‍ എന്നയാള്‍ പെണ്‍കുട്ടിയെയും കുഞ്ഞിനെയും റാന്നി പ്രൈമറി ഹെല്‍ത്‌ സെന്ററില്‍ എത്തിച്ചു.

പിന്നീട്‌ കുഞ്ഞിനെ റാന്നി തടത്തില്‍ ലത-ദാസ്‌ ദമ്പതികള്‍ക്ക്‌ 1000 രൂപയ്‌ക്ക്‌ വളര്‍ത്താനായി നല്‍കി. കുഞ്ഞുണ്ടെങ്കില്‍ വിവാഹം നടക്കില്ലെന്ന്‌ പറഞ്ഞാണ്‌ പെണ്‍കുട്ടിയെ ഇതിന്‌ സമ്മതിപ്പിച്ചത്‌. എന്നാല്‍ 900 ഗ്രാം മാത്രമുള്ള കുഞ്ഞിന്‌ വായില്‍ പൂപ്പല്‍ ബാധിയ്‌ക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്‌തു. ഇതോടെ വളര്‍ത്തമ്മ കുഞ്ഞിനെ വെള്ളിയാഴ്‌ച രാവിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ട്രൈബല്‍ എക്‌സ്റ്റണ്‍ഷന്‍ ഓഫീസര്‍ സി വിനോദ്‌ കുമാര്‍ പെണ്‍കുട്ടിയെയും അവളുടെ അമ്മയെയും കൂട്ടി ശനിയാഴ്‌ച ഉച്ചയോടെ ജില്ലാ ആശുപത്രിയെത്തിയപ്പോഴാണ്‌ പീഡനത്തിന്റെയും കുഞ്ഞിനെ വിറ്റതിന്റെയും കാര്യങ്ങള്‍ അറിയുന്നത്‌. കുട്ടിയെ വിറ്റുകിട്ടയ തുകയും ആനുകൂല്യത്തുകയും വാങ്ങി രാമചന്ദ്രന്‍ മുങ്ങുകയായിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+