പെണ്‍കുട്ടികളുടെ ശ്രദ്ധയാകര്‍ഷിച്ചതിന് അറസ്റ്റ്
റിയാദ്: വിശുദ്ധ നഗരമായ മെക്കയിലെ ഷോപ്പിംഗ് മാളുകളിള്‍ പെണ്‍കുട്ടികളുമായി സംസാരിച്ച 57 യുവാക്കളെ സൗദി പൊലീസ് അറസ്‌ററുചെയ്‌തു.
നിയമലംഘനക്കുറ്റം ചുമത്തി വ്യാഴാഴ്‌ചയാണ് അമ്പത്തിയേഴ് യുവാക്കളെയും ഇവിടത്തെ പൊലീസ് അറസ്റ്റു ചെയ്‌തത്. യുവാക്കള്‍ മാന്യമല്ലാത്ത വസ്‌ത്രം ധരിയ്‌ക്കുകയും ഉച്ചത്തില്‍ പാട്ടുവച്ച് പെണ്‍കുട്ടികളെ ആകര്‍ഷിക്കാനായി ഡാന്‍സ് ചെയ്യുകയും ചെയ്‌തുവെന്നാണ് പൊലീസ് ആരോപിക്കുന്നത്.
പൊതു സ്ഥലങ്ങളില്‍ പട്രോളിംഗ് നടത്തുന്ന മത്താവ കമ്മീഷന്‍ അംഗങ്ങള്‍ സ്‌ത്രീപുരുഷന്മാര്‍ മതം അനുശാസിക്കുന്ന രീതിയില്‍ ജീവിക്കണമെന്ന് നിര്‍ബ്ബന്ധം പിടിക്കുന്നവരാണ്.
കഴിഞ്ഞ വാലന്റൈന്‍ ദിനത്തില്‍ സ്‌ത്രീ പുരുഷന്മാര്‍ പ്രണയദിനം ആഘോഷിക്കരുതെന്ന് നിര്‍ബ്ബന്ധം പിടിച്ച ഇവര്‍ സൗദിയില്‍ ചുവന്ന നിറത്തിലുള്ള വില്‍ക്കരുതെന്ന് പൂവില്‍പ്പനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
വിവാഹത്തിന് ശേഷമല്ലാത്ത പ്രണയം മതവിരുദ്ധമാണെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.












Click it and Unblock the Notifications