കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രനില്‍ നിന്നും വന്‍മതില്‍ കാണില്ലെന്ന്‌ ഗവേഷകര്‍

  • By Staff
Google Oneindia Malayalam News

Great wall of Chinaലണ്ടന്‍: ഈ വാര്‍ത്ത കേട്ടപ്പോള്‍ ഏതൊരു ചൈനക്കാരന്റെയും ഉള്ളൊന്നു വേദനിച്ചിട്ടുണ്ടാകണം. എല്ലാ ചൈനക്കാരന്റെയും സ്വകാര്യ അഹങ്കാരമായ ചൈനീസ്‌ വന്‍മതില്‍ ചന്ദ്രനില്‍ നിന്നും നോക്കിയാല്‍ കാണില്ലത്രേ.

ചന്ദ്രനില്‍ നിന്നും ഭൂമിയെ നോക്കിയാല്‍ കാണാന്‍ കഴിയുന്ന ഏക മനുഷ്യനിര്‍മ്മിത വസ്‌തുവെന്നാണ്‌ വന്‍മതിലിനെ ഇത്രയും കാലം വിശേഷിപ്പിച്ചിരുന്നത്‌. എന്നാല്‍ ഈ വിശ്വാസം വെറുമൊരു മിഥ്യയാണെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌.

ബഹിരാകാശത്തുനിന്നും നോക്കിയാല്‍ കാണാന്‍ കഴിയാത്ത പദാര്‍ത്ഥം കൊണ്ടാണ്‌ വന്‍മതില്‍ നിര്‍മ്മിച്ചത്‌. ബഹിരാകാശത്തുനിന്നും താഴ്‌ന്ന തലത്തില്‍ അനുകൂല അന്തരീക്ഷവും പ്രകാശവും ഉണ്ടായാല്‍ മാത്രമേ മതില്‍ കാണാന്‍ കഴിയുകയുള്ളുവെന്നും വിദഗ്‌ധര്‍ പറയുന്നു.

1969ല്‍ ചന്ദ്രനില്‍പ്പോയി തിരിച്ചുവന്ന നീല്‍ അംസ്‌ട്രോങ്ങും 2003ല്‍ ബഹിരാകാശത്തുപോയ ചൈനയുടെ ആദ്യ മനുഷ്യന്‍ യാങ്‌ലിവെയും വന്‍മതില്‍ കാണാന്‍ കഴിഞ്ഞില്ലെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

എന്നാല്‍ ഈ വാദം വെറുതെയാണെന്നും വ്യവസായവല്‍ക്കരണവും മലിനീകരണവുമാണ്‌ മതില്‍ കാണാന്‍ കഴിയാത്തതിന്‌ കാരണമെന്നും അഭിപ്രായങ്ങളുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X