ഭൂചലനത്തന് കാരണം സ്വവര്‍ഗ രതിയാണെന്ന് എംപി
ജറുസലേം: ഇസ്രയേലില്‍ ഇടക്കിടെ ഭൂചനലമുണ്ടാകുന്നത് സ്വവര്‍ഗ വിവാഹവും രതിയും നിയമപരമായി അംഗീകരിക്കുന്നതിനാലാണെന്ന് പാര്‍ലമെന്റ് അംഗത്തിന്റെ കണ്ടെത്തല്‍.
ഓര്‍ത്തഡോക്‌സ് ജൂയിഷ് ഷാസ് പാര്‍ട്ടി എംപിയായ ഷ്‌ലോമോ ബെനിസിരിയാണ് ഭൂകമ്പത്തിന്റെ കാരണക്കാര്‍ സ്വവര്‍ഗാനുരാഗികളാണെന്ന് വരുത്തിത്തീര്‍ക്കാനായി പാര്‍ലമെന്റില്‍ ശ്രമം നടത്തിയത്.
1988 മുതല്‍ ഇസ്രയേലില്‍ സ്വവര്‍ഗാനുരാകം നിയമപരമായി അംഗീകരിയ്‌ക്കുകയും സ്വവര്‍ഗവിവാഹങ്ങള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ബെനിസിരിയുടെ പാര്‍ട്ടി ഈ നിയമത്തിനെതിരാണ്.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇസ്രയേലിലും സമീപസ്ഥലമായ ലെബനണിലും ഇടക്കിടെ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കുള്ളില്‍ ഇവിടെ രണ്ടു ചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂചലനങ്ങള്‍ ഉണ്ടാകുന്നതിന് രണ്ടുകാരണങ്ങള്‍കൊണ്ടാണെന്നാണ് ബെന്‍സിരി പറയുന്നത്.
ഒന്നാമതായി ആണും പെണ്ണും തമ്മില്‍ പ്രകൃതി വിരുദ്ധമായ രീതിയില്‍ ലൈംഗിക വേഴ്‌ചയിലേര്‍പ്പെടുന്നതുകൊണ്ടും രണ്ടാമത്തേത് ഒരേ വര്‍ഗ്ഗക്കാര്‍ തമ്മില്‍ ലൈംഗിക ബന്ധം പുലര്‍ത്തുന്നതുകൊണ്ടും ഭൂചലനമുണ്ടാകുമെന്നാണ് ഇയാളുടെ വാദം.
പാടില്ലാത്ത ലൈംഗികബന്ധങ്ങളിലേര്‍പ്പെടുമ്പോള്‍ മനുഷ്യരെ ബോധവാന്മാരാക്കാന്‍ വേണ്ടി ലോകത്തെ താന്‍ ചലിപ്പിക്കുമെന്ന് ദൈവം പറഞ്ഞിട്ടുണ്ടെന്നുള്ള വാദത്തെ കൂട്ടുപിടിച്ചാണ് ബെന്‍സിരി ഭൂചലനത്തിന്റെ കാരണം സ്വവര്‍ഗാനുരാഗികളിലും അവര്‍ക്കുവേണ്ടിയുള്ള നിയമത്തിലും ചാര്‍ത്താന്‍ ശ്രമിക്കുന്നത്. സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം നല്‍കുന്ന നിയമം എടുത്തുകളഞ്ഞാല്‍ ദൈവം ഇത്തരത്തില്‍ ഭൂമി കുലുക്കില്ലെന്നും എംപി പറയുന്നു.












Click it and Unblock the Notifications