ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പ്: ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു
ദില്ലി: അഖിലേന്ത്യ തലത്തില്‍ വാണിജ്യ പൊതുമേഖല ബാങ്കുകളുടെ ജീവനക്കാര്‍ ആഹ്വാനം ചെയ്‌തിരുന്ന ദ്വിദിന പണിമുടക്ക് പിന്‍വലിച്ചു.
ബാങ്ക് ജീവനക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന്‌് സര്‍ക്കാര്‍ ഉറപ്പു നല്‌കിയതിനെ തുടര്‍ന്നാണ് പണിമുടക്ക് ഉപേക്ഷിയ്‌ക്കാന്‍ സംഘടനകള്‍ തയ്യാറായത്.
പെന്‍ഷന്‍ പദ്ധതി പുതുക്കി നിശ്ചയിക്കുക, വേതന പരിഷ്‌ക്കരണം, ആശ്രിത നിയമനം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചും പൊതുമേഖല ബാങ്കുകളുടെ ലയന നീക്കങ്ങളെയും പുറംപണി കരാറുകളെ എതര്‍ത്തുമാണ് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചിരുന്നത്.
ദില്ലിയില്‍ നടന്ന ചര്‍ച്ചയില്‍ സംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങളെപ്പറ്റി എത്രയും പെട്ടെന്ന് ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ ഉറപ്പു തന്നിട്ടുണ്ടെന്നും അടുത്ത ആഴ്‌ചയോടെ പ്രശ്‌ന പരിഹാരത്തിന് സാധ്യതയുണ്ടെന്നും ബാങ്ക് യൂണിയന്‍ വക്താക്കള്‍ പറഞ്ഞു












Click it and Unblock the Notifications