ചന്ദ്രചൂഡന്‍ ആര്‍എസ്‌പി ജനറല്‍ സെക്രട്ടറി
ദില്ലി: ആര്‍എസ്‌പി അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായി പ്രഫ. ടി.ജെ ചന്ദ്രചൂഡന്‍ തെരഞ്ഞെടുക്കപ്പെട്ടു.
ഞായറാഴ്‌ച സമാപിച്ച 19-ാം ദേശീയ സമ്മേളനം ഐക്യകണ്‌ഠ്യേനയാണ് ചന്ദ്രചൂഡനെ തിരഞ്ഞെടുത്തത്. കെ. പങ്കജാക്ഷന്‍ അനാരോഗ്യം മൂലം സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഈ നിയമനം.
ഇതോടെ ആര്‍എസ്‌പി ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തുന്ന മൂന്നാമത്തെ മലയാളിയായി ചന്ദ്രചൂഡന്‍. ജനുവരിയില്‍ കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ചന്ദ്രചൂഡന്‍ വി.പി. രാമകൃഷ്‌ണ പിള്ളയോട് പരാജയപ്പെട്ടിരുന്നു.
സിപിഎമ്മിലെ വിഭാഗീതയാണ് ചന്ദ്രചൂഡന്റെ പരാജയത്തിന് കാരണമെന്ന് അന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പദവി ലബ്ധി കേരളത്തില്‍ തന്നെ എതിര്‍ത്തവരോടുള്ള മധുരമായ പ്രതികാരമായി.
സിപിഎം പറയുന്ന നല്ല കാര്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ വലിയ പാര്‍ട്ടിയെന്ന പേരില്‍ എന്തു പറഞ്ഞാലും അംഗീകരിക്കില്ലെന്നു ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ ശേഷം ചന്ദ്രചുഡന്‍ പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications