രാഷ്ട്രം പുരോഗതിയുടെ പാതയില്‍; പ്രതിഭ പാട്ടീല്
ദില്ലി: കഴിഞ്ഞ നാലു വര്‍ഷമായി രാജ്യം പുരോഗതിയുടെ പാതയിലാണെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍.
ഇന്ത്യയുടെ ചചരിത്രത്തിലാദ്യമായി ഒരു വനിത രാഷ്ട്രപതി അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങളും ഭാവി പരിപാടികളുമായിരുന്നു നിറഞ്ഞു നിന്നത്.
സാമ്പത്തിക വളര്‍ച്ചയോടൊപ്പം വില സ്ഥിരത കൈവരിയ്‌ക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് നയപ്രഖ്യാപനത്തില്‍ പറയുന്നു. 330 ജില്ലകളില്‍ മാത്രമുള്ള ദേശീയ തൊഴിലുറപ്പ് പദ്ധതി രാജ്യമൊട്ടാകെ വ്യാപിപ്പിയ്‌ക്കുമെന്നും രാഷ്ട്രപതി അറിയിച്ചു.
പുതുതായി 1000 കിലോമീറ്റര്‍ എക്‌സ്‌പ്രസ് ഹൈവേ ഈ വര്‍ഷം നിര്‍മിയ്‌ക്കും. പുതിയ വിമാനത്താവളങ്ങള്‍ ആരംഭിയ്‌ക്കുമെന്നും സ്വകാര്യ പൊതുമേഖല സഹായത്തോടെ രാജ്യത്തെ 22 റെയില്‍വെ സ്‌റ്റേഷനുകള്‍ നവീകരയ്‌ക്കാനും സര്‍ക്കാര്‍ പദ്ധതിയിട്ടുണ്ട്.
11-ാം പഞ്ചവത്സര പദ്ധതിയില്‍ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതിയും ആസൂത്രണം ചെയ്‌തിട്ടുണ്ട്.
നയപ്രഖ്യാപന പ്രസംഗത്തിലെ മറ്റൊരു പ്രധാന കാര്യം അമേരിക്കയുമായുള്ള ആണവകരാര്‍ യഥാര്‍ഥ്യമാക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നാതാണ്. ഇതിനുള്ള സൂചനകള്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിലുണ്ടായിരുന്നു.
രാഷ്ട്രപതിയുടെ പ്രസംഗത്തോടെ രണ്ടര മാസം നീളുന്ന ബജറ്റ് സമ്മേളനത്തിന് തുടക്കമായി. ചൊവ്വാഴ്‌ച റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവ് റെയില്‍വെ ബജറ്റ് അവതരിപ്പിയ്‌ക്കും.












Click it and Unblock the Notifications