പെണ്‍കുട്ടികളെ കുടുക്കാന്‍ പുതിയ മയക്കു മരുന്ന്
ദില്ലി: ഇനി പാര്‍ട്ടികളിലോ പമ്പുകളിലെ ഡിസ്ക്കോകളിലോ പങ്കെടുക്കുന്ന പെണ്‍കുട്ടികള്‍ ചിയേഴസ് പറയുന്നതിനു മുമ്പ് ശ്രദ്ധിയ്‌ക്കുക. സുഹൃത്തുക്കള്‍ തരുന്ന പാനീയങ്ങള്‍ ഒരു പക്ഷെ നിങ്ങളെ ചതിച്ചേക്കും.
ഈ പാനീയങ്ങളില്‍ ചിലപ്പോള്‍ ബലാത്സംഗ ഗുളികള്‍ (റേപ്പ് പില്‍സ്) എന്ന ഓമനപ്പേരിലറിയപ്പെടുന്ന മയക്കു മരുന്നടങ്ങിയിട്ടുണ്ടാകുമെന്നാണ് പോലീസ് നല്കുന്ന മുന്നറിയിപ്പ്.
പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് ഈ മയക്കുമരുന്നുകള്‍ പാനീയങ്ങളില്‍ ചേര്‍ക്കുന്നത്. മയക്കുമരുന്ന് ചേര്‍ത്ത പാനീയങ്ങള്‍ ഉള്ളില്‍ ചെല്ലുന്നതോടെ പ്രതികരണ ശേഷി പൂര്‍ണമായും നശിയ്‌ക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ചുറ്റുപാടുകളെക്കുറിച്ചും താന്‍ എന്താണ് ചെയ്യുന്നതിനെക്കുറിച്ചും ഇവര്‍ക്ക് ബോധമുണ്ടാകില്ല. അതെ സമയം ശാരീരീകമായി മറ്റുള്ളവര്‍ പറയുന്നത് ഇവര്‍ അനുസരിയ്‌ക്കുകയും ചെയ്യും.
ഇത്തരം മയക്കു മരുന്ന് ഉള്ളില്‍ ചെല്ലുന്നവര്‍ക്ക് തന്നെ മറ്റൊരാള്‍ ലൈംഗിക ബന്ധത്തിന് ഉപയോഗിച്ച കാര്യം പോലും പലപ്പോഴും ഓര്‍മ്മിയ്‌ക്കാന്‍ സാധിയ്‌ക്കുകയില്ല.
സമാനമായ സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്‌തതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മുന്നറിയിപ്പ് നല്‌കിയിട്ടുള്ളത്.
ഗുഡ്‌ഗാവിനടുത്ത് മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജീവനക്കാരി താന്‍ ഇത്തരത്തില്‍ ചതിയ്ക്കപ്പെട്ടുവെന്നാണ് കരുതുന്നത്.
പാര്‍ട്ടിയ്‌ക്കിടെ സുഹൃത്ത് തന്ന പാനീയം കുടിച്ചതിനു ശേഷം ബോധം നശിച്ച തന്നെ സുഹൃത്ത് ലൈംഗികമായി ഉപയോഗിച്ചുവെന്ന് ഇവര്‍ പറയുന്നു. ഇതിന് തെളിവുകളൊന്നും ഇല്ലാത്തതും മാനഹാനി ഭയന്നും പോലീസിന് പരാതി നല്കുന്നതില്‍ നിന്നും ഇവര്‍ പിന്‍വലിയുകയായിരുന്നു.
ഏതെങ്കിലും തരത്തിലുള്ള മണമോ നിറമോ രുചിയോ ഇല്ലാത്തത് മൂലം ഈ ഗുളികകളെ തിരിച്ചറിയാനും കഴിയില്ല. ഈ മയക്കുമരുന്ന് ഒരു തരം ഹിപ്‌നോട്ടിക് അമ്‌നേഷ്യയാണ് സൃഷ്ടിക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു.












Click it and Unblock the Notifications